തൃശൂര്‍: കുന്നംകുളത്തെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടത്തില്‍ മരിച്ചയാളെ സ്വിഫ്റ്റ് ബസ് അല്ല അടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു മീന്‍ വണ്ടിയാണ് മരിച്ച പെരിസ്വാമിയെ ഇടിച്ചത്.
ഈ പിക് അപ്പ് വാന്‍ നിര്‍ത്താതെ പോയി. നിലത്തുവീണ പെരിസ്വാമിയുടെ കാലിലൂടെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. കുന്നംകുളത്ത് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്.
ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ പരിക്കേറ്റ പെരിസ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അപകടമുണ്ടായപ്പോള്‍ കൈകാണിച്ചെങ്കിലും സ്വിഫ്റ്റ് ബസും നിര്‍ത്താതെ പോകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ബസ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്.
Content Highlights: It was not the Swift bus that hit the pedestrian; CCTV footage outside
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !