കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

0
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു | A native of Tamil Nadu was killed when a KSRTC Swift bus collided with him

തൃശ്ശൂര്‍:
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.  തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം നടന്നത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് (55) മരിച്ചത്. കെഎസ്ആർടിസിയുടെ പുതിയ മോഡൽ ബസായ കെ സ്വിഫ്റ്റാണ് ഇടിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം.

തൃശൂർ– കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസ് തൃശൂരിൽ നിന്നും കോഴിക്കോട്ടേക്കു പോകുന്നതിനിടെയാണ് കുന്നംകുളത്തു വെച്ച് അപകടത്തിൽപെട്ടത്. ഇടിച്ച ബസ് നിർത്താതെ പോയി. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണു ദൃക്സാക്ഷികൾ പറയുന്നത്.

സംഭവമറിഞ്ഞ് കുന്നംകുളം പൊലീസ് നടത്തിയ പരിശോധനയിൽ ബസ് കണ്ടെത്തി. പരുക്കേറ്റയാളെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനെ തുടർന്നു പിന്നീട് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: native of Tamil Nadu was killed when a KSRTC Swift bus collided with him
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !