സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇന്ന് (14-04-2022) മുതല്‍ ലഭ്യമാകും. https://www.santoshtrophy.com/ എന്ന വെബ് സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. ഓണ്‍ലൈന്‍ പേയ്‌മെന്റ് മാര്‍ഗത്തിലൂടെ പണമിടപാട് നടത്താം. പണമിടപാട് പൂര്‍ത്തിയായാല്‍ ടിക്കറ്റിന്റെ കോപ്പി നേരിട്ട് ഡൗണ്‍ലോഡ് ചെയ്തും ഈമെയില്‍ വഴിയും ലഭ്യമാക്കും. ഈ ടിക്കറ്റ് ഉപയോഗിച്ച് മത്സരം കാണാം. ഒരാള്‍ ഒരു സമയം അഞ്ച് ടിക്കറ്റ് വരെ ഓണ്‍ലൈനില്‍ വാങ്ങാന്‍ സാധിക്കും.
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് നേരിട്ട് ടിക്കറ്റ് കൗണ്ടര്‍ വഴി ടിക്കറ്റ് വാങ്ങാം. സീസണ്‍ ടിക്കറ്റുകളുടെ വിതരണം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍വഴി ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
Content Highlights: സന്തോഷ് ട്രോഫി; ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇന്നു മുതല്‍ | Santosh Trophy; Tickets online from today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !