എയർ ഇന്ത്യ: പ്രവാസികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം : ✍️ ശരീഫ് പിവി കരേക്കാട്

0

എ(caps)യർ ഇന്ത്യ വിമാനം വൈകലും റദ്ധാക്കലുമായി പ്രവാസികളെ വലക്കുന്നത് തുടർ കഥയാകുകയാണ്. ഇത് കാരണം പ്രവാസികളുടെ ജോലി നഷ്ടപെടാനും, സാമ്പത്തിക നഷ്ടമുണ്ടാക്കാനും, രോഗികൾക്ക് ചികിത്സ മുടങ്ങാനും കാരണമായിട്ടുണ്ട്. 

യാത്ര വൈകുകയാണെങ്കിലും, വിമാനം റദ്ധ് ചെയ്യുകയാണെങ്കിലും ഒരാഴ്ച മുമ്പോ അല്ലെങ്കിൽ 24 മണിക്കൂർ മുമ്പെങ്കിക്കും അറിയിക്കണമെന്ന നിയമം കാറ്റിൽ പറത്തി ബോർഡിങ്‌ പാസ്സ് നൽകുന്നത് വരെ റദ്ധായ വിവരം അറിയിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നിറുത്തരപരമായ സമീപനമാണ്എ യർ ഇന്ത്യ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇത് അവസാനിപ്പിക്കണം.

ഈ അടുത് സൗദി അറേബ്യയിൽ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും, മികച്ച സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയും ഏതെങ്കിലും സാഹചര്യതിൽ വിമാനങ്ങൾ  വൈകുകയോ, റദ്ധാക്കുകയോ ചെയ്താൽ ടിക്കറ്റ് നിരക്കിന്റെ  150% മുതൽ 200% വരെ നഷ്ടപരിഹാരം നൽണമെന്ന കർശന നിയമം നിയമം സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ എവിയേഷൻ(GACA) നടപ്പിൽ വരുത്തിയിരുന്നു.. ഇതുപോലുള്ള കർശന നിയമങ്ങൾ ഇന്ത്യൻ വ്യാമയാന മന്ത്രാലങ്ങലിൽ നിന്നും വരേണ്ടതുണ്ട്.അതിനായി അധികാരികളുടെ കണ്ണ് തുറപ്പിക്കും വരെ  പ്രതിഷേധങൾ ഉയരണം. കാലങ്ങളായി സീസൺ സമയങ്ങളിലെ ആകാശ കൊള്ളക്കെതിരെ പ്രവാസികൾ ശബ്ദമുയർത്തുന്നുണ്ട്. അതിന് പരിഹാരം കണ്ടെത്താൻ അധികാരികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.അതാത് സീസണിൽ ഉയരുർത്തുന്ന പ്രതിഷേധം പത്ര കുറിപ്പിലും,വാർത്ത സമ്മേളനങ്ങളിലായി ഒതുങ്ങുന്ന രീതി അവസാനിപ്പിച്ച് പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ പ്രവാസ ലോകത്തെ സാമൂഹ്യ, സന്നദ്ധ സംഘടനകൾ ഒരുമിച്ചു നിന്ന് പ്രതിഷേധിക്കണം.

✍️ ശരീഫ് പിവി കരേക്കാട് 
(സാമൂഹ്യ പ്രവർത്തകൻ) 

📝നിങ്ങളുടെ അനുഭവങ്ങളും കുറിപ്പുകളും മീഡിയവിഷൻ ലൈവ് ലൂടെ പങ്കുവെക്കാം, കൂടുതൽ വിവരങ്ങൾക്ക്  +917293338881📱 (WhatsApp only)

Content Summary: Air India: Cruelty to expatriates must stop : ✍️ Sharif PV Karekkad

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !