Trending Now: Kuwait Fire , Modi 3.0

അധികൃതർ കയ്യൊഴിഞ്ഞു.. DYFI ഏറ്റെടുത്തു.. എടയൂർ ഒടുങ്ങാട്ടുകുളത്തിന് ശാപമോക്ഷമാകുന്നു

0
വളാഞ്ചേരി: ദിനംപ്രതി നൂറുകണക്കിന് ആളുകൾ കുളിക്കുന്നതിനും, നീന്തി തുടിക്കുന്നതിനും ആശ്രയിച്ചിരുന്ന എടയൂർ ഒടുങ്ങാട്ട് കുളത്തിന് വീണ്ടും ജീവൻ വെക്കുന്നു.പായൽ നിറഞ്ഞും മാലിന്യങ്ങൾ നിറഞ്ഞും മൂന്ന് വർഷത്തോളമായി ഉപയോഗശൂന്യമായി കിടന്നിരുന്ന വിശാലമായ എടയൂർ കുളമാണ് DYFI എടയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നത്.

 വിശാലമായ കുളത്തിൽ അടിഞ്ഞ് കൂടിയ ചണ്ടി നീക്കുന്നതും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും ഏറെ സാഹസം നിറഞ്ഞതും സാമ്പത്തിക ചെലവ് വരുന്ന പ്രവൃത്തിയുമായിരുന്നു. ഈ പ്രവർത്തങ്ങളാണ് DYFI പ്രവർത്തകൾ ഏറ്റെടുത്ത് മാത്യകാ പ്രവർത്തനം നടത്തി നാട്ടുകാരുടെയും പൊതു സമൂഹത്തിൻ്റെയും അഭിനന്ദങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്.

പ്രദേശവാസികൾക്കും അന്യദേശക്കാർക്കും ഉപയോഗപ്രദമായ വിശാലമായ ഒടുങ്ങാട്ടുകുളം എടയൂർ ദേശത്തിൻ്റെ പേരും പെരുമയും വിളിച്ചോതുന്നതായിരുന്നു. ഏറെ ഫണ്ട് വകയിരുത്തി സൗന്ദര്യവൽക്കരണം നടത്തി നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന ഒടുങ്ങാട്ട് കുളത്തിൽ പായൽ നിറഞ്ഞതോടെയാണ് നാശത്തിന് തുടക്കമാവുന്നത്.തുടർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും നിറയാൻ തുടങ്ങി. 

സമയബന്ധിതമായി ഇടപെട്ട് കുളത്തിൻ്റെ നവീകരണ പ്രവൃത്തി നടത്തേണ്ട പഞ്ചായത്ത് അധികൃതർ കുളത്തിന് നേരെ മുഖം തിരിച്ചതോടെ കുളത്തിൻ്റെ പതനം തുടങ്ങി. പ്രദേശവാസികളും സന്നദ്ധ സംഘടനകളും നിരവധി തവണ പഞ്ചായത്ത് അധികാരികൾക്ക് നിവേദനങ്ങളും മറ്റും നൽകിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. തുടർന്നാണ് DYFI എടയൂർ മേഖല കമ്മറ്റി ഒടുങ്ങാട്ട് കുളം ശുചീകരണം ഏറ്റെടുക്കുന്നത്


ഒരു ഏക്കറയോളം വരുന്ന കുളത്തിലെ ചണ്ടിയും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്ത്, മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച്
 ജെ.സി.ബി ഉപയോഗിച്ച് രണ്ട് ദിവസമായി തുടരുന്ന ഡി.വൈ. എഫ്. ഐ യുടെ ഈ സന്നദ്ധ പ്രവർത്തനം വെള്ളിയാഴ്ചയും തുടരും.

നിരവധി ആളുകൾക്ക് ആശ്രയ കേന്ദ്രമായിരുന്ന എടയൂർ ഒടുങ്ങാട്ട് കുളത്തിൻ്റെ ശോചനീയാവസ്ഥക്ക് നേരെ മുഖം തിരിച്ച അധികൃതർക്ക് മുഖത്തേറ്റ അടിയാണ് DYFI യുടെ ഈ മാതൃക പ്രവർത്തനമെന്നും  പൊതുസമൂഹത്തിൻ്റെ വലിയ പിന്തുണയാണ് ഈ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഡി.വൈ.എഫ്. ഐ നേതാക്കൾ മീഡിയ വിഷനോട് പറഞ്ഞു.

രാഷ്ട്രീയം മറന്ന് ഒരു നാടിൻ്റെ വികാരത്തിനൊപ്പം നിന്ന് ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ച ഡി വൈ എഫ് ഐ പ്രവർത്തർക്ക് നാടിൻ്റെ നാനാദിക്കുകളിൽ നിന്നും ഏറെ അഭിനന്ദനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്

Content Summary: edayoor kulam naveekaranam@dyfi

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !