ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

0
ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.


വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.

4,41,120 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 77 ക്യാമ്ബുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിര്‍ണ്ണയം പൂത്തിയാക്കിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 24 വരെയാണ് ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം നടന്നത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും ലഭ്യമാകും. 82.95 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം മെയ് 25നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.

Content Summary: Higher Secondary and Vocational Higher Secondary Examination Result will be declared today

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !