അവധിക്കാലമാണ്..., ഹൈറേഞ്ചുകളിലെ വിനോദയാത്രയില്‍ സുരക്ഷ മറക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0
തിരുവനന്തപുരം: അവധിക്കാലമായതിനാല്‍ ഹൈറേഞ്ചുകളിലേക്ക് യാത്ര പോകുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്.

ഇതിന് പിന്നാലെ ഹൈറേഞ്ചുകളില്‍ അപകടങ്ങളും കൂടിയിട്ടുണ്ട്. സർക്കാർ കണക്ക് പ്രകാരം 45 മലമ്ബാതകളാണ് ഉള്ളത്. മഞ്ഞും ,തണുപ്പും, കോടയും സഞ്ചാരികളെ ഹൈറേഞ്ചുകളിലേക്ക് എക്കാലവും ആകർഷിച്ച്‌ കൊണ്ടേയിരിക്കും.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ അവർക്ക് പരിചിതമല്ലാത്ത ഈ റോഡുകളില്‍ നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ ആദ്യമായി ഈ റോഡുകളില്‍ എത്തുന്ന ഡ്രൈവർമാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നതെന്ന് കേരള മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

നഗരങ്ങളിലെയും നിരന്ന പ്രദേശങ്ങളിലെയും റോഡുകളില്‍ വാഹനമോടിച്ച്‌ ശീലിച്ചവർ അതേശൈലിയില്‍ മലമ്ബാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളില്‍ " സൈറ്റ് ഡിസ്റ്റൻസ് " (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത മനസിലാക്കാതെ പോകുന്നു. ഡ്രൈവർക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് "സൈറ്റ് ഡിസ്റ്റൻസ്" എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്." സൈറ്റ് ഡിസ്റ്റൻസ്" കുറഞ്ഞ റോഡുകള്‍ ,പ്രത്യേകിച്ച്‌ ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഹില്‍ സ്റ്റേഷൻ റോഡുകളില്‍ "സൈറ്റ് ഡിസ്റ്റൻസ്" വളരെ കുറവുമായിരിക്കുമെന്നും മോട്ടോർ വാഹനവകുപ്പിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

അവധിക്കാലമാണ് .... ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുന്ന സമയം!

ഹൈറേഞ്ചുകളില്‍ അപകടങ്ങളും കൂടുകയാണ്

നിങ്ങള്‍ Ghat Road കളെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ..?

സർക്കാർ ഉത്തരവ് പ്രകാരം കേരളത്തില്‍ 45 Ghat Road (മലമ്ബാതകള്‍ ) ആണ് ഉള്ളത് എങ്കിലും ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള, ചെറുതും വലുതുമായ ധാരാളം റോഡുകള്‍ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കിഴക്കൻ ജില്ലകളിലുണ്ട്. കാലാവസ്ഥയും, ഭൂപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഈ ജില്ലകളിലേക്ക് എക്കാലവും ആകർഷിച്ച്‌ കൊണ്ടിരിക്കുന്നു.. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും, മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍, അവർക്ക് പരിചിതമല്ലാത്ത ഈ റോഡുകളില്‍ നിരന്തരം അപകടങ്ങള്‍ സൃഷ്ടിച്ച്‌ കുന്നുണ്ട്. ഇതില്‍ ആദ്യമായി ഈ റോഡുകളില്‍ എത്തുന്ന ഡ്രൈവർമാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലെയും,നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളില്‍ വാഹനമോടിച്ച്‌ ശീലിച്ചവർ അതേശൈലിയില്‍ മലമ്ബാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമായി കാണപ്പെട്ടിട്ടുള്ളത്.

കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളില്‍ " സൈറ്റ് ഡിസ്റ്റൻസ് " (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത അവർ മനസിലാക്കാതെ പോകുന്നു. ഡ്രൈവർക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് "സൈറ്റ് ഡിസ്റ്റൻസ്" എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.

" സൈറ്റ് ഡിസ്റ്റൻസ്" കുറഞ്ഞ റോഡുകള്‍ ,പ്രത്യേകിച്ച്‌ ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഹില്‍ സ്റ്റേഷൻ റോഡുകളില്‍ "സൈറ്റ് ഡിസ്റ്റൻസ്" വളരെ കുറവുമായിരിക്കും.

" സൈറ്റ് സിസ്റ്റൻസ്" കുറഞ്ഞ റോഡില്‍ ഡ്രൈവർക്ക്

1. മുന്നിലെ വളവിൻ്റെയൊ, ഇറക്കത്തിൻ്റെയൊ തീവ്രത അറിയാൻ കഴിയില്ല.

2. എതിർവശത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല

3. മുന്നിലെ തടസങ്ങളെ മുൻകൂട്ടി അറിയാൻ കഴിയില്ല.

4. ശരിയായ തീരുമാനങ്ങള്‍, ശരിയായ സമയത്ത് എടുക്കാൻ കഴിയില്ല.

ഇങ്ങനെയുള്ളപ്പോള്‍ ഡ്രൈവർ എന്ത് ചെയ്യണം?

1.മുന്നില്‍ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ തന്നെ ശരിയായ ഗിയറില്‍ (ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗണ്‍ ചെയ്ത് ) വേഗത കുറച്ച്‌ അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.

2. ഗിയർ ഡൗണ്‍ ചെയ്യാതെ ,തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച്‌ ഇറക്കം ഇറങ്ങുന്നത് ബ്രേക്കിൻ്റെ പ്രവർത്തനക്ഷമത കുറക്കും. തത്ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും ( ബ്രേക്ക് ഫേഡിംഗ്).

2.ആവശ്യമെങ്കില്‍ വളവുകളില്‍ ഹോണ്‍ മുഴക്കുക.

3. റോഡ് സൈൻസ് ശ്രദ്ധിക്കുക

4. വളവുകളില്‍ വാഹനം പാർക്ക് ചെയ്യരുത്.

5. വളവുകളില്‍ ഓവർടേക്ക് ചെയ്യരുത്.

6. കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുൻഗണന കൊടുക്കുക

7. വാഹനം നിർത്തിയിടുമ്ബോഴെല്ലാം പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കുക.

8. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്ബോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക.

9. അപരിചിതമായ വഴികളിലൂടെ ഗൂഗിള്‍ മാപ്പിൻ്റെ സഹായത്താല്‍ മാത്രം രാത്രി കാലങ്ങളില്‍ സഞ്ചരിക്കാതിരിക്കുക.

10. യാത്ര തുടങ്ങും മുമ്ബ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടീഷൻ ഉറപ്പ് വരുത്തുക.

11. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക

12. പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങി അതിസാഹസികക്ക് മുതിരാതിരിക്കുക

13. വിശ്രമം ആവശ്യമെന്ന് തോന്നിയാല്‍ വിശ്രമിക്കുക തന്നെ വേണം.

നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടേയും തീരാക്കണ്ണീരായി മാറിയേക്കാം..

യാത്ര തുടങ്ങുമ്ബോഴുള്ള സന്തോഷം യാത്ര തീരും വരെയും ഉണ്ടാവട്ടെ...

ശുഭയാത്ര നേരുന്നു.

Source:


Content Summary: It's vacation time..., don't forget safety while touring the high ranges; Things to watch out for

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !