മഞ്ഞപ്പിത്തം പടരുന്നു; കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ചെരണ്ടി ഐസ് കടച്ചവടം നിരോധിച്ചു; കരിമ്പിന്‍ ജ്യൂസിനും നിയന്ത്രണം

0

കോഴിക്കോട്:
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ചെരണ്ടി ഐസ് (ഐസ് ഒരതി) കടച്ചവടം നിരോധിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യരോഗങ്ങള്‍ പടരുന്നതിനാലാണ് നടപടി.

ഐസ് ഒരതി (ചെരണ്ടി ഐസ്) കച്ചവടം ഒരുമാസത്തേയ്ക്കാണ് നിരോധിച്ചത്. മധുരവും എരിവും കലര്‍ന്ന പാനീയങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കാനാണ് ചുരണ്ടി ഐസ്, ഐസ് അച്ചാര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഐസ് ഒരതിയും ചേര്‍ത്ത് നല്‍കുന്നത്. കോഴിക്കോടിന്റെ ബീച്ച്‌ പ്രദേശങ്ങളിലാണ് ഐസ് ഒരതി കച്ചവടം വ്യാപകമായി നടക്കുന്നത്. ഇതിന് പുറമേ കരിമ്ബിന്‍ ജ്യൂസ് കച്ചവടത്തിനും കോര്‍പറേഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കടല്‍ത്തീരത്ത് ഉന്തുവണ്ടികളില്‍ അടക്കം കച്ചവടം നടത്തുന്നവരാണ് പാനീയങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കി ഐസ് ഒരതി ചേര്‍ക്കുന്നത്. ചൂട് കാലത്ത് ഒരു ആശ്വാസം എന്ന് കരുതി ഐസ് ഒരതി ചേര്‍ത്ത പാനീയങ്ങള്‍ കഴിക്കുന്നത് സാധാരണ കാഴ്ചയാണ്.

Content Summary: Jaundice spreads; Cherandi ice crossing banned in Kozhikode Corporation limits; Sugarcane juice is also restricted.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !