എടയൂർ എടങ്ങേറിലായ 5 വർഷങ്ങൾ CPIM പഞ്ചായത്ത് ഓഫീസ് വളഞ്ഞു.

0

വളാഞ്ചേരി:
എടയൂർ പഞ്ചായത്തിൻ്റെ അഴിമതിയും ദുർഭരണത്തിനും വികസന മുരടിപ്പിനുമെതിരായി CPIM എടയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് വളഞ്ഞു. നൂറുകണക്കിന് ജനങ്ങൾ സമരത്തിൻ്റെ ഭാഗമായി. CPIM സംസ്ഥാന കമ്മിറ്റി അംഗം വി.പി സാനു സമരം ഉദ്ഘാടനം ചെയ്തു. എടയൂർ എടങ്ങേറിലായ 5 വർഷങ്ങൾ എന്ന മദ്രാവാക്യമാണ് പ്രധാന മുദ്രാവാക്യമായി സമരത്തിൽ ഉയർന്നത്. സംസ്ഥാന സർക്കാറിൻ്റെ ലൈഫ് ഭവന പദ്ധതി പോലെയുള്ള ജനക്ഷേമ പദ്ധതികൾ പഞ്ചായത്ത് ഭരണ സമിതി പൊളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

130 കിലോമീറ്റർ ഗ്രാമീണ റോഡുകൾ തകർന്ന് കിടക്കുകയാണ്. സ്ട്രിറ്റ് ലൈറ്റുകൾ കത്താതെ ജനം ഇരിട്ടിൽ തപ്പുകയാണ്. അഴിമതി ലക്ഷ്യം വെച്ച് മാത്രം പദ്ധതികൾ വിഭാവനം ചെയ്യുന്നു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഴിമതിക്ക്  നേതൃത്വം നൽകിയത് കാരണം ഓംബുഡ്സ്മാൻ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികൾ, കർഷകർ, വനിതകൾ, യുവാക്കൾ തുടങ്ങിയവർക്കായി സർക്കാർ മുന്നോട്ട് വെക്കുന്ന ജനക്ഷേമകരമായ പദ്ധതികൾ പഞ്ചായത്ത് നടപ്പിലാക്കുന്നില്ല. ഇതിനെതിരായി വലിയ വികാരമാണ് ജനങ്ങളിൽ നിൽക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സർക്കാറിൻ്റെ സുപ്രധാന പദ്ധതികളിൽ പഞ്ചായത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണ്. CPIM ഏരിയാ കമ്മിറ്റി അംഗം കെ.എ സക്കീർ സമരത്തിൽ അദ്ധ്യക്ഷനായി. CPIM എരിയാ സെക്രട്ടറി വി.കെ രാജീവ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ രാജീവ്, വി.പി റംല എന്നിവർ സംസാരിച്ചു. CPIM എടയൂർ ലോക്കൽ സെക്രട്ടറി പി.എം മോഹനൻ സ്വാഗതവും കെ.പി ഷാജിമോൻ നന്ദിയും പറഞ്ഞു.

Content Summary: 5 years of Edayur being under siege , CPIM Panchayat office surrounded.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !