പ്രകൃതിക്ഷോഭംമൂലം മലപ്പുറം ജില്ലയിലെ വിവിധ മേഖലയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍ സൂപ്പര്‍വൈസര്‍ ആന്റ് കോണ്‍ട്രാക്ടര്‍ ഏകോപന സമിതി ജില്ലാ കമ്മിറ്റി സൗജന്യമായി ഇലക്ട്രിക്ക് ജോലികള്‍ ചെയ്തു നല്‍കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ പ്രളയകാലത്തും സൗജന്യ സേവനം നടത്തിയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ എം മൊയ്തീന്‍ കരിമ്പില്‍, ജനറല്‍ സെക്രട്ടറി കെ വി വിശ്വനാഥന്‍, ട്രഷറര്‍ എ ജയചന്ദ്രന്‍ കുന്നുംപുറം, വൈസ് പ്രസിഡന്റ് അജിത്ത് കുമാര്‍ നിലമ്പൂര്‍, ജോ. സെക്രട്ടറി സുബീഷ് മലപ്പുറം, ജില്ലാ ജോ. സെക്രട്ടറി ഗഫൂര്‍ പുത്തൂര്‍, വൈസ് പ്രസിഡന്റുമാരായ അലി വേങ്ങര, മൊയ്തീന്‍ മഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
ഇലക്ട്രിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ സൗജന്യമായി പരിഹരിക്കുന്നു
August 29, 2019
Tags

