പെരിന്തൽമണ്ണയിൽ ആനക്കൊമ്പുകൾ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ തിരച്ചിലിൽ കരുവാരകുണ്ട് സ്റ്റേഷൻ പരിധിയിലെ ചേരിയിൽ സൈലന്റ് വാലി ബഫർസോൺ അതിർത്തിയിലെ സ്വകാര്യ ഭൂമിയിൽ ഉയരമുള്ള പാറയുടെ ചുവട്ടിലാണ് അവശിഷ്ടങ്ങൾ കണ്ടത്. 3 മാസത്തെ പഴക്കമുണ്ട്. കൊമ്പുകൾ ഊരിയെടുത്ത നിലയിലാണ്. 17 -20 വയസ്സുള്ള കൊമ്പന്റേതാണ് അസ്ഥികൂടമെന്ന് വനപാലകർ പറഞ്ഞു. പാറയിൽനിന്നു കാലുതെന്നിവീണ് ചരിഞ്ഞതാണെന്നാണു നിഗമനം. കരുവാരകുണ്ട് തരിശിലെ തച്ചംപാറ മുഹമ്മദ് റിഷാന് കരുവാരകുണ്ട്
മലവാരത്തിൽ ആനയുടെ ജഡത്തിൽനിന്നു കിട്ടിയതാണ് കൊമ്പുകളെന്നാണ് പിടിയിലായ സുഹൃത്ത് കുട്ടത്തി സ്വദേശി പുനകാട്ടിൽ നിധിൻ ഷാ വനം ഫ്ലയിങ് സ്ക്വാഡിനു നൽകിയ മൊഴി. അതു ശരിവയ്ക്കുന്നതാണ് കണ്ടെത്തലെന്ന് അധികൃതർ പറഞ്ഞു. ചേരിയിൽ റിഷാന്റെ ബന്ധുവിന് തോട്ടമുണ്ട്. റിഷാനെ പിടികിട്ടിയിട്ടില്ല. നിധിൻ ഷാ ഉൾപ്പെടെ അറസ്റ്റിലായ 4 പേരും റിമാൻഡിലാണ്. ജഡാവശിഷ്ടം കാളികാവ് റേഞ്ച് ഓഫിസർ പി. സുരേഷ് ഇൻക്വസ്റ്റും കോഴിക്കോട് വനം ഡിവിഷൻ അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ പോസ്റ്റ്മോർട്ടവും നടത്തി. തിരച്ചിലിൽ ചക്കിക്കുഴി, കരുവാരകുണ്ട് സ്റ്റേഷനുകളിലെയും സൈലന്റ് വാലി ബഫർ സോണിലെയും വനപാലകർ പങ്കെടുത്തു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !