മലപ്പുറം: ജില്ലയിൽ കഴിഞ്ഞ മാസമുണ്ടായ പ്രളയക്കെടുതിയിൽ ഇരയായവർക്ക് ആശ്വാസമായി 9.95 കോടി രൂപ ഇതിനകം വിതരണം ചെയ്ത് ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയതായി ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കു നാലുലക്ഷം വീതം 15 കേസുകളിൽ 60 ലക്ഷം രൂപ വിതരണം ചെയ്തു.
അടിയന്തര ദുരിതാശ്വാസമായി പതിനായിരം രൂപ വീതം 9354 പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും വിതരണം ചെയ്തു. തിരൂരങ്ങാടി 2386, തിരൂർ 2359, ഏറനാട് 2218, കൊണ്ടോട്ടി 1244, പൊന്നാനി 856, പെരിന്തൽമണ്ണ 291 എന്നിങ്ങനെയാണ് അടിയന്തര സഹായം വിതരണം ചെയ്തത്. കവളപ്പാറയിൽ മരിച്ച 36 പേരുടെ അനന്തരാവകാശികൾക്കു നാലു ലക്ഷം രൂപ വീതം മൊത്തം 1.44 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
തുടർച്ചയായ അവധിദിനങ്ങൾ കാരണമാണ് അവ അക്കൗണ്ടുകളിൽ എത്താതിരുന്നത്. അടുത്ത പ്രവൃത്തി ദിവസമായ നാളെ തന്നെ തുക മരിച്ചവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കെത്തും. ബാക്കിയുള്ള കേസുകളിൽ അനന്തരാവകാശികളെ സംബന്ധിച്ച് നിയമോപദേശം ലഭിക്കേണ്ടതുണ്ട്. അതുലഭ്യമാക്കി ഉടൻ നഷ്ടപരിഹാരം നൽകുമെന്നും കളകടർ അറിയിച്ചു.
അടിയന്തര ധനസഹായം 10,000 രൂപ നിലന്പൂർ താലൂക്കിലെ 1541 പേർക്കടക്കം 1547 പേർക്കു കൂടി ഉത്തരവായിട്ടുണ്ട്. ഇവർക്ക് അനുവദിച്ച 1.54 കോടി രൂപയും അടുത്തദിവസം അക്കൗണ്ടുകളിലെത്തും. ആദ്യഘട്ടമായി ക്യാന്പുകളിൽ താമസിച്ചവർക്കാണ് അടിയന്തര സഹായം അനുവദിക്കുന്നത്.
ജില്ലയിൽ ക്യാന്പുകളിൽ ഉണ്ടായിരുന്നത് 19,392 കുടുംബങ്ങളാണ്. അതിൽ 10,901 പേർക്കും അടിയന്തര സഹായം അനുവദിച്ചു കഴിഞ്ഞു. പേര്, ഫോണ് നന്പർ, റേഷൻ കാർഡ് നന്പർ, ബാങ്ക് അക്കൗണ്ട് നന്പർ, ഐഎഫ്എസ്സി കോഡ് എന്നിവ നൽകിയിട്ടുള്ളവർക്കു നേരിട്ടു അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ക്യാന്പുകളിൽ താമസിച്ചിരുന്നവരിൽ ഇതിനകം ഈ വിവരങ്ങൾ നൽകാത്തവർ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ ഉടൻ എത്തിക്കണം. ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിച്ചവരുടെ വിവരങ്ങൾ ഫീൽഡ് പരിശോധനയിൽ ശേഖരിച്ചതിനു ശേഷം മാത്രമേ അടിയന്തര സഹായം അനുവദിക്കാനാവൂ. ഭവനനാശത്തിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിനും പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ഫീൽഡ് പരിശോധന ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പരിശോധന പൂർത്തിയായി കഴിഞ്ഞാൽ സഹായം നൽകും.
മലപ്പുറം: ജില്ലയിൽ കഴിഞ്ഞ മാസമുണ്ടായ പ്രളയക്കെടുതിയിൽ ഇരയായവർക്ക് ആശ്വാസമായി 9.95 കോടി രൂപ ഇതിനകം വിതരണം ചെയ്ത് ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയതായി ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കു നാലുലക്ഷം വീതം 15 കേസുകളിൽ 60 ലക്ഷം രൂപ വിതരണം ചെയ്തു. അടിയന്തര ദുരിതാശ്വാസമായി പതിനായിരം രൂപ വീതം 9354 പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും വിതരണം ചെയ്തു. തിരൂരങ്ങാടി 2386, തിരൂർ 2359, ഏറനാട് 2218, കൊണ്ടോട്ടി 1244, പൊന്നാനി 856, പെരിന്തൽമണ്ണ 291 എന്നിങ്ങനെയാണ് അടിയന്തര സഹായം വിതരണം ചെയ്തത്. കവളപ്പാറയിൽ മരിച്ച 36 പേരുടെ അനന്തരാവകാശികൾക്കു നാലു ലക്ഷം രൂപ വീതം മൊത്തം 1.44 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. തുടർച്ചയായ അവധിദിനങ്ങൾ കാരണമാണ് അവ അക്കൗണ്ടുകളിൽ എത്താതിരുന്നത്. അടുത്ത പ്രവൃത്തി ദിവസമായ നാളെ തന്നെ തുക മരിച്ചവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കെത്തും. ബാക്കിയുള്ള കേസുകളിൽ അനന്തരാവകാശികളെ സംബന്ധിച്ച് നിയമോപദേശം ലഭിക്കേണ്ടതുണ്ട്. അതുലഭ്യമാക്കി ഉടൻ നഷ്ടപരിഹാരം നൽകുമെന്നും കളകടർ അറിയിച്ചു. അടിയന്തര ധനസഹായം 10,000 രൂപ നിലന്പൂർ താലൂക്കിലെ 1541 പേർക്കടക്കം 1547 പേർക്കു കൂടി ഉത്തരവായിട്ടുണ്ട്. ഇവർക്ക് അനുവദിച്ച 1.54 കോടി രൂപയും അടുത്തദിവസം അക്കൗണ്ടുകളിലെത്തും. ആദ്യഘട്ടമായി ക്യാന്പുകളിൽ താമസിച്ചവർക്കാണ് അടിയന്തര സഹായം അനുവദിക്കുന്നത്. ജില്ലയിൽ ക്യാന്പുകളിൽ ഉണ്ടായിരുന്നത് 19,392 കുടുംബങ്ങളാണ്. അതിൽ 10,901 പേർക്കും അടിയന്തര സഹായം അനുവദിച്ചു കഴിഞ്ഞു. പേര്, ഫോണ് നന്പർ, റേഷൻ കാർഡ് നന്പർ, ബാങ്ക് അക്കൗണ്ട് നന്പർ, ഐഎഫ്എസ്സി കോഡ് എന്നിവ നൽകിയിട്ടുള്ളവർക്കു നേരിട്ടു അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ക്യാന്പുകളിൽ താമസിച്ചിരുന്നവരിൽ ഇതിനകം ഈ വിവരങ്ങൾ നൽകാത്തവർ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ ഉടൻ എത്തിക്കണം. ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിച്ചവരുടെ വിവരങ്ങൾ ഫീൽഡ് പരിശോധനയിൽ ശേഖരിച്ചതിനു ശേഷം മാത്രമേ അടിയന്തര സഹായം അനുവദിക്കാനാവൂ. ഭവനനാശത്തിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിനും പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ഫീൽഡ് പരിശോധന ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പരിശോധന പൂർത്തിയായി കഴിഞ്ഞാൽ സഹായം നൽകും.


