മലപ്പുറം: കാർഷിക വികസന, കർഷകക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നു നടപ്പാക്കുന്ന ’പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വള്ളുവന്പ്രം പാഠശേഖരത്തിൽ പി. ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വള്ളുവന്പ്രത്തെ 20 ഏക്കർ പാഠശേഖരത്തിലാണ് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ പൂക്കോട്ടൂർ, ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പുല്ലാനൂർ എന്നിവിടങ്ങളിലെ കുട്ടികളുടെ സഹകരണത്തോടെ നെൽകൃഷിയിറക്കുന്നത്. വിദ്യാർഥികളെ നെൽപ്പാടങ്ങളിൽ കൊണ്ടുപോയി വിത്തു മുതൽ വിപണി വരെയുള്ള നെല്ലിന്റെ എല്ലാ പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്നതാണ് ’പാഠം ഒന്ന് പാടത്തേക്ക്’ എന്ന പദ്ധതി. അതിഥികളും കർഷകരും നാട്ടുകാരും സ്കൂൾ കുട്ടികളും ചേർന്നു കർഷക പ്രതിജ്ഞയെടുത്തു. ചടങ്ങിനു മുന്നോടിയായി വിളംബര ഘോഷയാത്രയും നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുൽപ്പാടൻ, സ്ഥിര സമിതി ചെയർമാൻ ഉമ്മർ അറക്കൽ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മന്നെത്തൊടി, വൈസ് പ്രസിഡന്റ് വി.യൂസുഫ് ഹാജി, സ്ഥിരസമിതി ചെയർപേഴ്സണ്‍ പി. ആയിഷ, ബ്ലോക്ക്്് പഞ്ചായത്ത്് അംഗം ശോഭ സത്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹംസ കൊല്ലത്തൊടിക, എം.സാദിഖ് അലി, മൻസൂർ എന്ന കുഞ്ഞിപ്പു, വി.കെ.മുഹമ്മദ്, സുഹറ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.കെ.നാരായണൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.ടി.ഗീത, അസിസ്റ്റന്റ് ഡയറക്ടർ ബീന നായർ, പൂക്കോട്ടൂർ കൃഷിഓഫീസർ കെ.അഞ്ജലി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ കെ.സഹീർ, ടി.വി. ഭാനുപ്രകാശ്, പാഠശേഖര സമിതി കണ്‍വീനർ മുഹമ്മദ്ഷാ, കാർഷിക വികസന സമിതി അംഗങ്ങളായ ബാലകൃഷ്ണൻ, പി.ടി.ശിവദാസ്, അസൈൻ നാലകത്ത്, ടി.വി. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
നെടിയിരുപ്പ് കൃഷിഭവനും കൊട്ടുക്കര പിപിഎം ഹയർസെക്കൻഡറി സ്കൂളും മുസ്ലിയാരങ്ങാടി ദേവദാർ യുപി സ്കൂളും ചേർന്നു പുലിതൊടി പാടത്ത് വച്ച് പാഠം ഒന്ന് പാടത്തേക്ക് പദ്ധതിക്കു തുടക്കം കുറിച്ചു. ടി.വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സണ്‍ കെ.സി ഷീബ അധ്യക്ഷത വഹിച്ചു. മുതിർന്ന നെൽ കർഷകരെ പൊന്നാട അണിയിച്ചു ആദരിച്ചു.
നെൽകർഷകരായ അബ്ദുറഹിമാൻ ഹാജി, പരീക്കുട്ടി, എം.സി അബ്ദുറഹ്മാൻ ഹാജി, ഫാത്തിമക്കുട്ടി, സി.കെ അലവി, കുഞ്ഞാലൻകുട്ടി തുടങ്ങിയവരെ ആദരിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സണ്‍ കെ.ആയിഷാബി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാ മാസ്റ്റർ, കൗണ്‍സിലർമാരായ അദ്നാൻ, ആമിനക്കുട്ടി, കൊണ്ടോട്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൈബുന്നിസ, കൃഷി ഓഫീസർ പി.ഇ ബാബു ഷക്കീർ, പാടശേഖര സമിതി അംഗങ്ങൾ, വിവിധ സ്കൂളിലെ വിദ്യാർഥികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനു കീഴിൽ വിദ്യാർഥികൾക്ക് കൃഷി അറിവുകൾ പകർന്നു പാഠം ഒന്ന് പാടത്തേക്ക് ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെ കുട്ടികളെയും പങ്കെടുപ്പിച്ചു മുതുപറന്പ് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരസമിതി ചെയർമാൻ കെ.എൻ ബഷീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി ചെയർമാ·ാരായ പി.കെ ബാബുരാജ്, സി.ഷഹർബാൻ, മെംബർ എം. കുമാരൻ, സിഡിഎസ് പ്രസിഡന്റ് ഫാത്തിമ, കൃഷി ഓഫീസർ സൈഫുന്നിസ, കരീം, നാരായണൻകുട്ടി, സൈതലവി, കെ.സി മൊയ്തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
കരുളായി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി കന്നിമാസത്തിലെ നെല്ലിന്റെ ജ·ദിനമായ മകം നക്ഷത്രത്തിൽ സംസ്ഥാനമാകെ പാഠം ഒന്ന് പാഠത്തേക്ക് ’എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കരുളായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് കാർഷികക്ലബിലെ വിദ്യാർഥികളും കർഷകരും തൊഴിലാളികളും മരുതങ്ങാട് പാടശേഖരത്തിൽ ഉത്സവ അന്തരീഷത്തിൽ ഞാർ നട്ടുകൊണ്ട് പാഠം ഒന്ന് പാടത്തേക്ക് പരിപാടിക്ക് തുടക്കം കുറിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം കെ.ഉഷ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ.മനോജ് സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ കെ.വി.ശ്രീജ, പ്രധാന അധ്യാപകൻ പി.ജയകുമാർ, കൃഷി അസി.ഷീജ, എസ്എംസി ചെയർമാൻ, കെ.എം.അലവി എന്നിവർ പ്രസംഗിച്ചു. കർഷകനായ ഉണ്ണികൃഷ്ണൻ കൃഷീരീതികൾ വിവരിച്ചു.
പെരിന്തൽമണ്ണ: മങ്കട സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടേയും അൽഅമീൻ സ്കൂൾ വിദ്യാർഥികളുടേയും സംയുക്താഭിമുഖ്യത്തിൽ നടന്ന ’പാഠം ഒന്ന് പാടത്തേക്ക് പദ്ധതി മങ്കടഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.രമണി ഉദ്ഘാടനം ചെയ്തു.
മങ്കട അഗ്രികൾച്ചറൽ ഓഫീസർ ജസീന അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചറൽ അസിസ്റ്റന്റ് സിനി, അധ്യാപകരായ അബ്ദുസമദ്, അബ്ദുൾ ഷക്കീബ്, ശരത്, പ്രമോദ്, നജ്ന, നൗഷാദ്, ഷമീം, മല്ലിക, സുമയ്യ, സിന്ധു എന്നിവർ സംബന്ധിച്ചു.
പെരിന്തൽമണ്ണ: പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടി പെരിന്തൽമണ്ണ നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പൊന്ന്യാകുർശി കക്കൂത്ത് പാടശേഖരത്ത് പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ മുഹമ്മദ് ബാപ്പു, സുന്ദരൻ എന്നിവർ പ്രസംഗിച്ചു. നഗരസഭയിലെ വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും ഞാറ് നട്ട് ചടങ്ങിൽ സജീവ പങ്കാളികളായി. പാടശേഖര ഭാരവാഹികളായ തിയ്യാടിയിൽ കൃഷ്ണൻ, ചേരിയിൽ സത്താർ, കിഴക്കേക്കര ഷബീർ, ചേരിയിൽ അസൈനാർ എന്നിവർ കുട്ടികളുമായി അവരുടെ കൃഷി അറിവുകളും അനുഭവങ്ങളും പങ്ക് വച്ചു.
എടക്കര: കുഞ്ഞുമനസ്സുകളിൽ കാർഷിക സംസ്കാരത്തിന്റെ വിത്തുകൾ പാകാൻ വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ന്ധപാഠം ഒന്ന് പാടത്തേക്ക്’ പദ്ധതിക്ക് വഴിക്കടവിൽ തുടക്കമായി. വഴിക്കടവ് എയുപി സ്കൂളിൽ കാർഷിക ക്ലബും കൃഷിവകുപ്പും ഹരിതസേനയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നെല്ലിന്റെ ജ·ദിനമായി ആചരിക്കുന്ന കന്നിമാസത്തിലെ മകം നാളിലായിരുന്നു കുട്ടികളിൽ പുതുമയുണർത്തുന്ന പരിപാടി സംഘടിപ്പിച്ചത്. നെൽകൃഷിയെ കുറിച്ചും അന്യമാകുന്ന വയലുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കർഷകൻ മൂർത്തി ക്ലാസെടുത്തപ്പോൾ കുട്ടികൾ ശ്രദ്ധാപൂർവം കേട്ടിരുന്നു. പിന്നീട് കർഷകനോടൊപ്പം കുട്ടികളും ഞാറ് നടീലിൽ പങ്കെടുത്തു. വഴിക്കടവ് കൃഷി ഓഫീസർ അനു, പ്രധാനാധ്യാപകൻ ബെന്ന, പിടിഎ പ്രസിഡന്റ് മൊയ്തീൻ അൻസാരി, അഫീഫ്, മുഹ്സിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മന്പാട്: പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി പ്രകാരം അന്യം നിന്നു പോവുന്ന കാർഷിക രീതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മന്പാട് ഗവ.ഹൈസ്കൂളിലെ ജെആർസി, എസ്പിസി, ഹരിതസേന. വിഭാഗത്തിൽപെട്ട വിദ്യർഥികൾ പാടത്ത് ഞാറ് നടൽ പരിശീലനം നടത്തി. പ്രധാന അധ്യാപകൻ ടി.ശിവൻകുട്ടി, ഗീത, പിടിഎ പ്രസിഡന്റ് പാലോളി നിഷാദ്, ജിദേഷ്, സലാം, ഷൈബ, സിനി, ശ്രീകല, ശംസുദ്ദീൻ, സന്ധ്യ, വിൻജു എന്നിവർ പങ്കെടുത്തു.
മന്പാട്: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തും മന്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി പാഠം ഒന്ന് പാടത്തേക്ക് പരിപാടിയുടെ ഭാഗമായി പള്ളിക്കുന്ന് പാടത്തിൽ ഞാറ് നട്ടു. പഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാല ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എം.ഷാഹിദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റസിയ പുന്നപ്പാല, കബീർ കാട്ടുമുണ്ട മെംബർമാരായ വി.ടി.നാസർ, എം.ടി.അഹമ്മദ് ,സുഹ്റ പനനിലത്ത്, ഇ.ബാലൻ, ഗോപിക, ശിഫ്ന നജീബ്, സരോജിനി ഗോപാലൻ, കാർഷിക വികസന സമിതി അംഗങ്ങളായ വീരാൻ കുട്ടി, മുരളീധരൻ, പന്തലിങ്ങൽ മുഹമ്മദാലി, നാഗേശ്വരൻ, വിജയൻ, മുഹമ്മദ് പരപ്പൻ, സി.ഡി.എസ് പ്രസിഡന്റ് കെ.സുജാത, പി.ടി.റുഖിയ കൃഷി അസിസ്റ്റന്റ് വി.ഐശ്വര്യ, ടി.വി.മീന, മുഹമ്മദ് നജീബ്, റുഖിയ വിദ്യാർഥികൾ, അധ്യാപകർ പങ്കെടുത്തു.
എടക്കര: വിദ്യാഭ്യാസവകുപ്പും കൃഷിവകുപ്പും സംയുക്തമായി നടത്തുന്ന പാടം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി ചുങ്കത്തറ എംപിഎം ഹൈസ്കൂളിൽ നെല്ലുത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ നടന്ന നെല്ലുത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ സ്വപ്ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അത്തിമണ്ണിൽ സുമയ്യ അധ്യക്ഷയായി. കൃഷി ഓഫീസർ ലിജു എബ്രഹാം നെല്ല് നമ്മുടെ അന്നം എന്ന വിഷയത്തെക്കുറിച്ചു ക്ലാസെടുത്തു. കർഷക അവാർഡ് ജേതാവ് വിവേകാനന്ദനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ സി.കെ.സുരേഷ്, റിയാസ് ചുങ്കത്തറ, കോഴിക്കോടൻ ഷൗക്കത്തലി ,പ്രധാനാധ്യാപകൻ സജിജോണ്‍, പിടിഎ പ്രസിഡന്റ് അസൈനാർ, അൻവർസാദാത്ത് എന്നിവർ പ്രസംഗിച്ചു. ഹരിതസേന കണ്‍വീനർ ടെസി തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി തോമസ് മാത്യു നന്ദിയും പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !