54 വർഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തിൽ പുതിയ രാഷ്ട്രീയ താരോദയത്തിന് തുടക്കും കുറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനോട് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം 51,194 വോട്ട് നേടിയപ്പോൾ മാണി സി കാപ്പൻ 54,137 വോട്ട് ലഭിച്ചു. എൻ.ഡി എ സ്ഥാനാർത്ഥി എൻ.ഹരിക്ക് 18,044 വോട്ടാണ് ലഭിച്ചത്. പാലായുടെ ചരത്രത്തിൽ ആദ്യമായാണ് കെ.എം മാണി അല്ലാത്ത ഒരു നേതാവിനെ നിയമസഭയിലേക്ക് എത്തിക്കുന്നത്. പത്ത് ഗ്രാമ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മുന്നിട്ടുനിന്നപ്പോൾ മൂന്നിടത്ത് മാത്രമാണ് യു.ഡിഎഫിനെ തുടച്ചത്.
അതേസമയം, 2016ൽ ലഭിച്ച തിരഞ്ഞെടുപ്പിന്റെ വോട്ടുവിഹിതത്തിന്റെ അടുത്തുപോലും ബി.ജെപിക്ക് ഇത്തവണ എത്താൻ കഴിഞ്ഞില്ല. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം. സർവേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പൻ കാഴ്ചവച്ചത്. വോട്ടെണ്ണിയ മുത്തോലി, മീനച്ചിൽ, കൊഴുവനേൽ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പൻ തന്നെയായിരുന്നു മുന്നിൽ. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എൻ.സി.പി നേതാവാണു മാണി സി.കാപ്പൻ.അതേസമയം, മാണി സി കാപ്പൻ വിജയിച്ചതോടെ കേരളാ കോൺഗ്രസിൽ പോര് തുടങ്ങി. ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് എൽ.ഡി.എഫിനു മറിഞ്ഞതെന്നു മുതിർന്ന നേതാവ് പി.ജെ ജോസഫ് ആരോപിച്ചു. എന്നാൽ രാമപുരത്ത് ബി.ജെ.പി വോട്ടുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പറഞ്ഞു. അതേസമയം, യു.ഡി.എഫിന്റെ വോട്ടാണ് തനിക്കു കിട്ടിയതെന്നു മാണി സി കാപ്പനും പറഞ്ഞു. രാമപുരത്തെ ലീഡ് നില ഫലസൂചനയാണെന്നും മാണി സി.കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
'രണ്ടില ചിഹ്നം' ഇല്ലാതിരുന്നതും ജോസ് ടോമിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്; ജോസഫിനെതിരെ ഒളിയമ്ബുമായി ജോസ് കെ മാണി
പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പിജെ ജോസഫിനെതിരെ ഒളിയമ്ബുമായി ജോസ് കെ മാണി. തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഇല്ലാതിരുന്നതും ജോസ് ടോമിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട് എന്നായിരുന്നു ജോസ് കെ മാണിയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കവേയായിരുന്നു ജോസ് കെ മാണിയുടെ ഒളിയമ്ബ്.
കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിച്ചിരുന്നില്ല. രണ്ടില ചിഹ്നം വിട്ടുനല്‍കില്ലെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ജോസഫ്. ഇതേതുടര്‍ന്ന് ജോസ് ടോം മത്സരിച്ചത് 'കൈതച്ചക്ക' ചിഹ്നത്തിലായിരുന്നു. ഇത് ജോസ് ടോമിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് ജോസ് കെ മാണി പറഞ്ഞത്.
കെഎം മാണിയുടെ വീടിന് മുന്നില്‍ സംഘര്‍ഷം
അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ വീടിന് മുന്നില്‍ സംഘര്‍ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയത്തില്‍ കെ എം മാണിയുടെ വസതിക്ക് മുന്നില്‍ ഇടത് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
കെഎം മാണിയുടെ വീടിന് മുന്നിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം മാണിയുടെ വീട്ടിലുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കേരള കോണ്‍ഗ്രസുകാര്‍ റോഡിലിറങ്ങി ജാഥ തടഞ്ഞു. അസഭ്യ വര്‍ഷവുമായി ജോസ് കെ മാണി പക്ഷം വന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !