ഭിന്നശേഷിക്കാരുടെ സംഘത്തിൽ ഉംറ നിർവഹിക്കാനെത്തിയ യുവാവ് മക്കയിൽ നിര്യാതനായി. മലപ്പുറം പൂക്കോട്ടൂർ പിലാക്കൽ സ്വദേശി പരി അബ്ദുൽ ജലീലാണ് (39) വെള്ളിയാഴ്ച വൈകീട്ട് മരിച്ചത്. ന്യുമോണിയ ബാധയെ തുടർന്നാണ് മരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇദ്ദേഹത്തിെൻറ സഹോദരൻ കൂടെ വന്നിരുന്നു. വ്യാഴാഴ്ച പുർച്ചയാണ് 48 ഭിന്നശേഷിക്കാർ ഉംറ നിർവഹിക്കാൻ എത്തിയത്. സംഘം വ്യാഴാഴ്ച രാത്രി ഉംറ നിർവഹിച്ചെങ്കിലും അവശത കാരണം അബ്ദുൽ ജലീലിന് കർമം നിർവഹിക്കാനായിരുന്നില്ല.
പരേതനായ പരി ഉണ്ണീെൻറയും മാളിയേക്കൽ സുബൈദയുടെയും മകനാണ്. സിറാജുദ്ദീൻ സഹോദരനും ശാക്കിറ സഹോദരിയുമാണ്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !