കൽപകഞ്ചേരി ∙ വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘത്തിലെ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
നിറമരുതൂർ വട്ടിയം വീട്ടിൽ മാടമ്പാട്ട് സിനാൻ അനീഫിനെ(22) ആണ് എസ്ഐ എസ്.കെ.പ്രിയനും സംഘവും അറസ്റ്റ് ചെയ്തത്. കുറുക ഇരുമ്പുഴി വീട്ടിൽ സലീം(32), ഓമച്ചപ്പുഴ നരക്കടവത്ത് മുഹ്സിന(21) എന്നിവരെ കഴിഞ്ഞ 5ന് അറസ്റ്റ് ചെയ്തിരുന്നു. മുഹ്സിന ഫോൺ വഴി പുരുഷന്മാരുമായി പരിചയത്തിലാകുകയും വിളിച്ചുവരുത്തുകയും മറ്റുള്ളവർ ഭീഷണിപ്പെടുത്തി പണവും മറ്റും ആവശ്യപ്പെടുകയും ചെയ്തതായാണ് കേസ്.
വൈലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ പരാതി പ്രകാരമാണ് അറസ്റ്റ്. അനീഫ് വിദേശത്തേക്കു കടക്കാൻ ശ്രമിക്കവെയാണ് പൊലീസ് പിടികൂടിയത്. സംഘത്തിൽ ഇനിയും ആളുകളുള്ളതായി പൊലീസ് അറിയിച്ചു. പ്രതിയെ തിരൂർ കോടതി റിമാൻഡ് ചെയ്തു. സിപിഒമാരായ സജുകുമാർ, ശൈലേഷ്, അബ്ദുറസാഖ് എന്നിവരും എസ്ഐയുടെ കൂടെയുണ്ടായിരുന്നു.


