മലപ്പുറം ഡി.ഡി.ഇ. ഓഫീസിൽ ഫയൽ തിരയുമ്പോൾ ജീവനക്കാരന് പാമ്പുകടിയേറ്റു



മലപ്പുറം: ഡി.ഡി.ഇ. ഓഫീസിൽ ഫയലുകൾ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകി വിടുകയുംചെയ്തു.

ഡി.ഡി.ഇ. ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാർക്ക് പരാതിയുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞമാസം ഒരു ജീവനക്കാരിയുടെ ശബ്ദസന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മഴപെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടങ്ങളുടെ മേൽപ്പാളി പലയിടത്തും അടർന്നനിലയിലാണ്. മഴവെള്ളവും കക്കൂസ് മാലിന്യവും കലർന്നാണ് ഒഴുകിയിരുന്നത്. ഫയലുകൾ മുഴുവൻ വരാന്തയിൽ കൂട്ടിയിട്ടിരിക്കുകയാണ്. കാടുംപടലവും കയറി പലപ്പോഴും പാമ്പുകളെ ഓഫീസിനുള്ളിൽ കണ്ടിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച ജീവനക്കാരന് കടിയേറ്റത്. ഒരു സർക്കാർ ഓഫീസിനുള്ളിൽ മരണഭയത്തോടെ ജോലിചെയ്യേണ്ട അവസ്ഥയിലാണ് ഡി.ഡി.ഇ. ഓഫീസ് ജീവനക്കാർ.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !