ആക്രിക്കടയിൽ തൂക്കി വിറ്റ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകൾ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ മാർച്ച് ആറിനും എട്ടിനും നടന്ന പരീക്ഷയുടെതടക്കം ഈ വർഷം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് തൂക്കി വിറ്റിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യൂണിവേഴ്സിറ്റിയുടെ സീൽ പതിച്ച ചാക്കിൽ കെട്ടിയ രീതിയിൽ ഉത്തരക്കടലാസുകൾ വിൽപനക്കെത്തിയത്.
കീഴിശ്ശേരി സ്വദേശിയായ ഒരു കോളജ് അദ്ധ്യപകന്റെ വീട്ടിൽ നിന്നും സർവ്വകലാശാലയുടെ വിലപ്പെട്ട രേഖകൾ വാഹനത്തിൽ കയറ്റി കൊണ്ട് പോകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉത്തരക്കടലാസുകൾ വിറ്റതായി കണ്ടെത്തിയത്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ രജിസ്റ്റർ നമ്പർ അടക്കം വ്യക്തമായി കാണാവുന്ന തരത്തിലാണ് ആക്രിക്കടയിൽ ഉത്തരക്കടലാസുകൾ കൂട്ടിയിട്ടിരിക്കുന്നത്.
കഴിഞ്ഞവർഷവും ലോഡ് കണക്കിന് ഉത്തരക്കടലാസുകളും മറ്റ് രേഖകളും ഇതേ ആക്രിക്കടയിൽ ഒരു അദ്ധ്യാപകൻ കൊണ്ട് വന്ന് വിറ്റതായി വിവരമുണ്ട്. പരീക്ഷാമൂല്യനിർണ്ണയം നടക്കുന്ന കോളേജുകളിൽ നിന്ന് ഉത്തര പേപ്പറുകൾ സർവകലാശാല തിരിച്ച് കൊണ്ട് പോകണമെന്നാണ് നിയമം. ഉത്തരക്കടലാസിന്റെ പൂർണ്ണ ഉത്തരവാദിത്വം പരീക്ഷാ കൺട്രോളർക്കായിരിക്കേ അദ്ധ്യാപകൻ ഇത് തൂക്കി വിറ്റത് ഗുരുതര ക്രമക്കേടാണ്.
സർവ്വകലാശാല അറിയാതെ ഉത്തരക്കടലാസുകൾ കോളജിൽ നിന്ന് എവിടേക്കും മാറ്റാൻ അനുവാദമില്ലിന്നിരിക്കെ പരീക്ഷ കഴിഞ്ഞ് ഒരു വർഷം പോലും പൂർത്തിയാക്കുന്നതിന് മുമ്പ് ഉത്തരക്കടലാസ് വിറ്റത് ഗുരുതര ക്രമക്കേടായാണ് കരുതുന്നത്. പരീക്ഷാ ഫലത്തിലെ അപാകത ചൂണ്ടി കാണിച്ച് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചാൽ സർവ്വകലാശാല ഉത്തരക്കടലാസുകൾ കോടതിയിൽ ഹാജരാക്കേണ്ടി വരും.
അതിനിടെ വാർത്ത പുറത്തായതിനെ തുടർന്ന് ആക്രിക്കടയിൽ നിന്ന് ഇന്നലെ രാത്രി കടത്താൻ ശ്രമിച്ച ഉത്തരക്കടലാസുകൾ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ: അധ്യാപകനെ പരീക്ഷ ചുമതലയിൽനിന്ന് നീക്കി
കാലിക്കറ്റ് സർവകലാശാലയിലെ ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ കെണ്ടടുത്ത സംഭവത്തിൽ അധ്യാപകനെതിരെ നടപടി. മൂല്യനിർണയ ക്യാമ്പ് ചെയർമാനായിരുന്ന അധ്യാപകനെ സർവകലാശാലയുടെ പരീക്ഷചുമതലകളിൽനിന്ന് നീക്കി. ഈ വിഷയത്തെക്കുറിച്ചുള്ള അന്വേഷണത്തിന് വിധേയമായാണ് നടപടി. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ ഭരണകാര്യാലയത്തിനു മുന്നിൽ സമരം നടത്തിയിരുന്നു.
മലപ്പുറം കിഴിശ്ശേരിയിലെ ആക്രിക്കടയിൽ കെണ്ടത്തിയ ഉത്തരക്കടലാസുകളുടെ എണ്ണം തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങളായി ക്യാമ്പ് ചെയർമാെൻറ ചുമതല വഹിക്കുന്ന അധ്യാപകെൻറ കൈവശം കെട്ടുകണക്കിന് ഉത്തരക്കടലാസുകളുണ്ടെന്നാണ് സർവകലാശാലയുടെ നിഗമനം.
മൂന്നാം സെമസ്റ്റർ സൈക്കോളജി സ്റ്റാറ്റിസ്റ്റിക്സ് പുനഃപരീക്ഷ ഈ മാസം 30ന് നടത്താനും അഞ്ചിന് ഫലം പ്രസിദ്ധീകരിക്കാനും തീരുമാനമായി. 2018 നവംബറിൽ നടക്കേണ്ട ഈ പേപ്പറിൽ 50 ശതമാനത്തിലേറെ ചോദ്യങ്ങൾ സിലബസിന് പുറത്തുനിന്നായിരുന്നു. തുടർന്നാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !