സ്വത്തെഴുതി വാങ്ങിക്കഴിഞ്ഞാൽ മാതാപിതാക്കളെ എവിടെയെങ്കിലുമാക്കി ഒഴിവാക്കാമെന്ന് കരുതേെണ്ടന്ന് വനിതാകമ്മിഷൻ. മക്കൾക്ക് സ്വത്തു നൽകിയതിനുശേഷം അവർ സംരക്ഷിക്കുന്നില്ലെങ്കിൽ സ്വത്ത് മാതാപിതാക്കൾക്ക് തിരിച്ചെടുക്കാമെന്ന് കമ്മിഷൻ അംഗം ഇ.എം. രാധ പറഞ്ഞു. എടപ്പാൾ സ്വദേശിയായ വയോധികയെ സ്വത്ത് ഭാഗംെവച്ചതിനു ശേഷം മക്കൾ സംരക്ഷിക്കാത്ത കേസ് പരിഗണിക്കവേയായിരുന്നു കമ്മിഷന്റെ പരാമർശം.
ആറു മക്കളുള്ള 80-കാരിയാണ് മക്കൾ നോക്കുന്നില്ലെന്നു കാണിച്ച് മലപ്പുറത്ത് ജൂലായിൽ നടന്ന അദാലത്തിൽ പരാതി നൽകിയത്. ഭാഗംവെച്ച സ്വത്തിൽ അമ്മയ്ക്ക് അവകാശമില്ലെന്ന തരത്തിൽ മക്കൾ പെരുമാറുകയും വീട്ടിൽ സംരക്ഷണം ലഭിക്കാതിരിക്കുകയുംചെയ്ത സാഹചര്യത്തിലായിരുന്നു പരാതിക്കാരി കമ്മിഷനെ സമീപിച്ചത്. എന്നാൽ അദാലത്തിൽ മക്കൾ ഹാജരായിരുന്നില്ല.
തുടർന്ന് ചൊവ്വാഴ്ച നടന്ന അദാലത്തിൽ പങ്കെടുക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടെങ്കിലും മക്കളാരും ഹാജരായിട്ടില്ല. അടുത്ത അദാലത്തിനും ഹാജരായില്ലെങ്കിൽ ഇവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും ഇ.എം. രാധ പറഞ്ഞു.
ഓർമിക്കുക വനിതാ കമ്മിഷൻ സ്ത്രീകൾക്കുള്ളത്
കമ്മിഷൻ നടത്തുന്ന അദാലത്തിൽ പുരുഷൻമാരെ സംബന്ധിച്ചുള്ള വാർത്തകൾ എത്തുന്നതായി ആക്ഷേപം. പല പരാതികളിലും പുരുഷൻമാരുടെ പ്രശ്‌നങ്ങളാണ് തങ്ങളുടെ മുൻപിൽ എത്തുന്നതെന്ന് കമ്മിഷൻ. ജോലിസ്ഥലത്തെയും മറ്റും പ്രശ്‌നങ്ങൾ പരിഹരിച്ചുകിട്ടുന്നതിന് ഭാര്യമാരെക്കൊണ്ട് ഭർത്താക്കൻമാർ കമ്മിഷനിൽ പരാതി നൽകുകയാണ് ചെയ്യുന്നതെന്നും ഈ പ്രവണത നല്ലതല്ലെന്നും കമ്മിഷൻ പറഞ്ഞു.
പലപ്പോഴും കോടതികളുടെ പരിഗണനയിലുള്ള കേസുകൾ കമ്മിഷന് മുൻപിൽ എത്തുന്നുണ്ട്. ഇത്തരം കേസുകളിൽ കമ്മിഷന് ഇടപെടാൻ സാധിക്കുകയില്ലെന്നും അനാവശ്യമായി കമ്മിഷന്റെ സമയം നഷ്ടപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും കമ്മിഷൻ പറഞ്ഞു.
57 പരാതികൾ അദാലത്തിൽ പരിഗണിച്ചതിൽ ഏഴെണ്ണം തീർപ്പാക്കി. 21 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. പരാതിക്കാരും എതിർകക്ഷിയും ഹാജരാകാതിരുന്ന 29 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ അഡ്വ. ബീന തിരൂർ, അഡ്വ. രാജേഷ് പുതുക്കാട് എന്നിവരും പങ്കെടുത്തു. അടുത്ത അദാലത്ത് ഒക്ടോബറിൽ നടക്കുമെന്ന് കമ്മിഷൻ അറിയിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !