മലപ്പുറം : മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തെരുവില്‍ കിടക്കുന്ന അശരണര്‍ക്ക് തെരുവോണം ഓണസദ്യയൊരുക്കി തെരുവോരം ഡെസ്റ്റിക്യൂട്ട് കെയര്‍ കേരള പ്രവര്‍ത്തകര്‍ മാതൃകയായി.
കേരളത്തില്‍ തന്നെ ആദ്യമായാണ് തെരുവില്‍ കിടക്കുന്ന ആ പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും പങ്കെടുപ്പിച്ച് ഓണസദ്യ നല്‍കിയും അവരുടെ കൂടെ ഒരുമിച്ച് ഭക്ഷണം കഴിച്ചും തെരുവോരം പ്രവര്‍ത്തകര്‍ മാതൃകയായത്. നാടും നഗരവും ഓണാഘോഷത്തില്‍ പങ്കാളികളാകുമ്പോള്‍ തെരുവില്‍ കിടക്കുന്ന ഈ പട്ടിണിപാവങ്ങള്‍ക്ക് ആഘോഷങ്ങള്‍ അന്യമാണ്. അതുകൊണ്ടാണ് ഇവരെ പങ്കെടുപ്പിച്ച് തെരുവോണം ഓണസദ്യയൊരുക്കിയത്. തെരുവില്‍ മക്കള്‍ പൂക്കളമിട്ടും പാട്ടുപാടിയും ഒരുമിച്ച് ഭക്ഷണം കഴിച്ചും പരിപാടി അവിസ്മരണീയമാക്കി. ചെയര്‍മാന്‍ കെ പി സുധീര്‍, സെക്രട്ടറി ടി പി ശശികുമാര്‍, ട്രഷറര്‍ പി ഇ ബഷീര്‍ അലി, പി വി കുഞ്ഞി മുഹമ്മദ്, മുനീര്‍ പടപറമ്പ്, ഷബിര്‍ അരീക്കല്‍, ബാവ ഒലിപ്രം സംബന്ധിച്ചു.


