ജില്ലയിൽ വിവിധ അപകടങ്ങളിൽ ഇന്നലെ ഉണ്ടായത് പതിനാലോളം മരണങ്ങൾ. കോട്ടക്കലിലെ കോറിയിൽ കുളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ ഒരാളും, കോട്ടക്കലിൽ കോറി കാണാൻ പോയ ഫജാസ്, തയ്യിബ് എന്നി വിദ്യാർത്ഥികൾ ചതുപ്പിൽ താഴ്ന്നും മരണമടഞ്ഞു. കൊടിഞ്ഞി ആശാരി താഴം തോട്ടിൽ ഒഴുക്കിൽപ്പെട്ട് ധിജീഷ് എന്ന യുവാവും രാവിലെ മരണപ്പെട്ടു. തുടർന്നു പുത്തനത്താണി ചന്ദന കാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഒരാളും മരണപ്പെട്ടു. തുടർന്നാണ് കുന്നംകുളത്ത് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ കെ. എസ്. ആർ. ടി. സി ബസ് ഇടിച്ച് മരണപ്പെട്ടത്.
കാളികാവിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ ആമിർ എന്ന യുവാവും മരണപ്പെട്ടിരുന്നു.
കൂടാതെ രാവിലെ കുറ്റിപ്പുറത്തു വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പരേതനായ ബാപ്പുട്ടിയുടെ ഭാര്യയാണ് ട്രെയിൻ തട്ടി മരണമടഞ്ഞത്. ഇത് കൂടാതെ കോളേജ് വിദ്യാർത്ഥിനി വീട്ടുമുറ്റത്ത് പൊള്ളലേറ്റ മരണപ്പെട്ട സംഭവവുമുണ്ടായി. ഊരകം മലയിൽ അയ്യപ്പന്റെമകൾ ആണ് മരണപ്പെട്ടത്. ഇതിനെല്ലാം പുറമേയാണ് കുറ്റിപ്പുറം - പേരശനൂരിൽ നിന്നും ഏർവാടിയിൽ സിയാറത്തിന് പോയ ഒരു കുടുംബത്തിലെ ഉമ്മയും 2 മക്കളും അടക്കം 4 പേർ മധുരക്കടുത്ത്- ദണ്ടികൽ വെച്ചുണ്ടായ വാഹനപകടത്തിൽ മരണപ്പെട്ടത്.
പേരശനനൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന, മകൻ ഫസൽ, മകൾ സഹന, കുറ്റിപ്പുറം മൂടാൻ സ്വദേശി ഹിള്ർ എന്നിവരാണ് മരണപ്പെട്ടത്. ഇങ്ങനെ വിവിധ അപകടങ്ങളിലായി ജില്ലയിൽ 14 ഓളം പേരാണ് മരണത്തിനു കിഴടക്കിയത്.


