തന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം. പറയാനുള്ളതെല്ലാം ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. പ്രവർത്തകർക്ക് വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നു അബ്ദുൾ വഹാബ് എം പി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ട 10 ലക്ഷം മാത്രമല്ല, അതിലേറെയാണ് ജീവന്റെ വില എന്നാണ് അദ്ദേഹം പരാമർശിച്ച വാചകം. രാഷ്ട്രീയ വൈരാഗ്യങ്ങൾ വെടിഞ്ഞ് ഒറ്റക്കെട്ടായാണ് നമ്മൾ ദുരന്തങ്ങളെ നേരിടാറുള്ളത്. എന്റെ നേതാക്കൾ എന്നെ പഠിപ്പിച്ചതും അതാണ്. ദുരന്ത ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക് സഹായം ലഭ്യമാവുന്ന ഏതു പദ്ധതിയോടും സഹകരിച്ച് മുന്നോട്ട് പോവുക എന്നതായിരുന്നു ആ സമയത്ത് ഞാൻ സ്വീകരിച്ച സമീപനം. ഇവയാണ് അടർത്തിമാറ്റിയെന്നും വഹാബ് പറഞ്ഞു.

