യുവാക്കളെ വശീകരിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

0

കൽപകഞ്ചേരി:യുവാക്കളെ വശീകരിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.   കുറുക ഇരുമ്പുഴി വീട്ടിൽ സലീം (32), ഓമച്ചപ്പുഴ നരക്കടവത്ത് മുഹ്സിന (21) എന്നിവരെയാണ് എസ്ഐ എസ്.കെ.പ്രിയനും സംഘവും അറസ്റ്റ് ചെയ്തത്. മുഹ്സിന ഫോൺ വഴി പുരുഷന്മാരുമായി പരിചയത്തിലാകുകയാണ് ആദ്യം ചെയ്യുന്നത്.

പിന്നീട്  സ്ഥലം പറഞ്ഞ് അവിടേക്ക് വരാൻ ആവശ്യപ്പെടും. സലീം എത്തുന്നതോടെ സംഘത്തിലെ മറ്റംഗങ്ങളും സ്ഥലത്തെത്തി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.  വൈലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ പരാതി പ്രകാരമാണ് അറസ്റ്റ്.

വൈലത്തൂർ ടൗണിലെത്തി മുഹ്സിന ഓട്ടോയിൽ കയറി ബംഗ്ലാവ്കുന്ന് ഭാഗത്തേക്ക് എത്തി  ഡ്രൈവറോട് 10,000 രൂപ  ആവശ്യപ്പെടുകയായിരുന്നു. ഓട്ടോറിക്ഷയുടെ പിറകെ മറ്റൊരു ഓട്ടോയിൽ 2 യുവാക്കളും എത്തി പണം ആവശ്യപ്പെട്ടു. പണം നൽകാൻ തയാറാകാതിരുന്ന ഓട്ടോ ഡ്രൈവറെ പോക്സോ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്ഐ പറഞ്ഞു.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !