വളാഞ്ചേരി കാർത്തല പ്രദേശത്ത് മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം


വളാഞ്ചേരി: നഗരസഭയിലെ കാർത്തല മുള്ളൻമട പ്രദേശത്ത് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. തിങ്കളാഴ്ച വൈകിട്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കഴിഞ്ഞ ഏഴു വർഷത്തോളമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വിവിധതരം ഖരമാലിന്യം കുന്നുകൂട്ടിയിടുകയും കത്തിക്കുകയും ചെയ്യുന്നുണ്ട്.പ്ലാസ്​റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നതുമൂലം പ്രദേശവാസികൾ ദുരിതത്തിലായിരുന്നു. മഴയിൽ മലിനജലം താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിലേക്കും കുടിവെള്ള സ്രോതസുകളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !