രാമപുരത്തെ എ. എച്ച്. എല്‍. പി. സ്‌ക്കൂളിൽ ഓണാഘോഷം നടത്താന്‍ സ്ഥലമില്ലാതെ വന്നതോടെയാണ് തെട്ടടുത്ത മദ്രസയിൽ പരിപാടി നടത്താന്‍ വിട്ട് നല്‍കി മാതൃകയായത്. രാമപുരം ത്വാഹ മസ്ജിദിന്റെ ഭാഗമായ മദ്രസ വിട്ട് നല്‍കുന്നതില്‍ സന്തോഷമാണെന്നറിയിച്ച് അധികൃതര്‍ മാനവികതയുടെ ഓണഘോഷത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു.
പൂക്കളമിട്ടും, പാട്ടുകള്‍ പാടിയും, മഹാബലിയായും, വാമനനായും കുട്ടികളും, അധ്യാപകരും മദ്രസയില്‍ സന്തോഷത്തോടെ ഓണം ആഘോഷിച്ചത്. ഞങ്ങള്‍ ഒന്നിച്ചാണ്, പുതുതായി ഇവിടെ ഒന്നുമില്ല. ഓണം, വിഷു, ക്രിസ്മസ്, ഈദ് എല്ലാം ഞങ്ങള്‍ ഒന്നിച്ചാണ് ആഘോഷിക്കുന്നത്. ഞങ്ങള്‍ ഈദ് ആഘോഷിക്കുമ്പോള്‍ ഞങ്ങളുടെ അയല്‍ക്കാര്‍ ഓണം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ വേണുഗോപാല്‍ പറഞ്ഞു. സഹകരണത്തിലുടെ പങ്കുവയ്ക്കലിലൂടെയും ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന് വീട്ടമ്മയായ ഫാത്തിമ നസ്‌റിനും പറഞ്ഞു.


