കൂട്ടായി കോതപ്പറമ്പിന് സമീപം അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാര്‍. പുലിയാണെന്ന രീതിയിൽ പ്രചാരണം നടന്നിരുന്നു. കനോലികനാലിന് സമീപത്ത് താമസിക്കുന്ന പട്ടത്ത് റഫീക്കാണ് വീട്ടിന്‍റെ വരാന്തയിലിരിക്കുമ്പോള്‍ അജ്ഞാത ജീവിയെ കണ്ടതായി പറയപ്പെടുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
കാല്‍പാദം കാട്ടുപൂച്ചയുടേതാകാമെന്നാണ് പ്രാഥമിക നിഗമനം. അജ്ഞാത ജീവിയെ കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഞായറാഴ്ച രാത്രി സമാനസംഭവം ആശാന്‍പടിയിലും ഉണ്ടായതായി പറയപ്പെടുന്നു.

