ജില്ലയിൽ വ്യാപക മോഷണ പരമ്പര. രണ്ടു ദിവസങ്ങളിലായി പത്തോളം ഇടങ്ങളിലാണ് ജില്ലയിൽ മോഷണം നടന്നത്. ഇതിൽ പ്രധാനമായും മലപ്പുറം, തിരൂർ, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ വസ്തുക്കൾ നഷ്ടപ്പെട്ടത്. മലപ്പുറം കാവുങ്ങൽ ബൈപ്പാസിൽ റിട്ട. അധ്യാപകന്റെ വീട്ടിൽ നിന്ന് 40 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഒപ്പംതന്നെ പതിനായിരം രൂപയും മോഷണം പോയിട്ടുണ്ട്. ഇതിൽ 25 പവൻ സ്വർണാഭരണങ്ങളും, 15 പവൻ സ്വർണനാണയങ്ങളും ആണ് മോഷ്ടാക്കൾ മോഷ്ടിച്ചത്. മഞ്ചേരിയിൽ വിവിധ ഇടങ്ങളിലായി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പരാതികളാണ് പോലീസിൽ ലഭിച്ചിട്ടുള്ളത്.
കൂടാതെ വാഹന മോഷണവും വ്യാപകമായിട്ടുണ്ട് മഞ്ചേരിയിൽ. ഇതിൽ കൂടുതലും ലും പട്ടർകുളം, നറുകര ഭാഗങ്ങളിലാണ് മോഷണ പരമ്പര അരങ്ങേറിയത്. ഒരു വീട്ടിൽനിന്ന് പതിനായിരം രൂപയും അഞ്ച് പവൻ വരുന്ന സ്വർണാഭരണങ്ങളും മോഷണം നടത്തിയിട്ടുണ്ട്. മറ്റൊരു വീട്ടിൽ നിന്ന് 12,000 രൂപയാണ് മോഷണം പോയിട്ടുള്ളത്. കൂടാതെ വിവിധ ഇടങ്ങളിൽ വാഹന മോഷണങ്ങളും നടന്നിട്ടുണ്ട്. ഇതിൽനിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് തിരൂരിൽ മോഷണം നടന്നത്. തിരൂർ ജില്ലാ ആശുപത്രിക്ക് സമീപം വൃദ്ധയെ കബളിപ്പിച്ച് 3പവൻ സ്വർണ്ണഭാരണങ്ങൾ കവർന്ന ഒരു കേസാണ് പോലിസിനു ലഭിച്ചിട്ടുള്ളത്. സ്വർണ്ണം കവർന്ന കേസിൽ ഒരാൾ ഇതിനകം പിടിയിലായിട്ടുണ്ട്. പുന്നത്ത് പറമ്പിൽ ഷഫീൽ ആണ് പിടിയിലായത്. മോഷണ പരമ്പര കൾ വ്യാപകമാകുമ്പോൾ തന്നെയും പോലീസ് അധികൃതർ മൗനം പാലിക്കുന്നതാണ് ജനങ്ങളെ ഏറെ രോഷാകുലരാക്കി മാറ്റുന്നത്. രാത്രി സമയത്തുളള പോലിസ് പെട്രോളിംഗ് ശക്തമായി നടത്തുന്നതിനു പോലീസ് തയ്യാറാകണമെന്നാണ് പൊതുജനം ആവശ്യപ്പെടുന്നത്.


