നിലന്പൂർ: പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ഒൗഷധ വ്യാപാര സംഘടനയുടെ (എകെസിഡിഎ) മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്ത്. അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുമെന്ന് എകെസിഡിഎ ജില്ലാ പ്രസിഡന്റ് തോമസ് കുരുവിള പറഞ്ഞു.
വട്ടപ്പൊയിൽ കിഴക്കേപറന്പിൽ കെ.പി. കൃഷ്ണന്റെ പ്രളയത്തിൽ വെള്ളം കയറി തകർന്ന വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴു ലക്ഷം രൂപ ചെലവ് വരുന്ന വീടുകളായിരിക്കും നിർമിക്കുക. കൂടാതെ പ്രളയത്തിൽ നഷ്ടം സംഭവിച്ച ഒൗഷധ വ്യാപാരികളെ സഹായിക്കാനും സംഘടന പദ്ധതി തയാറാക്കിയിട്ടുണ്ട്. കൃഷ്ണന്റെ രോഗബാധിതയായ മകളെയും ജില്ലാ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു.
നിലന്പൂർ യൂണിറ്റ് പ്രസിഡന്റ് യു.നരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ പൂവ്വാടി, ജില്ലാ സെക്രട്ടറി മുഹമ്മദാലി, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.അബ്ദുറഹ്മാൻ ഹാജി, ടി.അബ്ബാസ്, അബ്ദുള്ള ചക്കരത്ത്, നഗരസഭാ കൗണ്‍സിലർ ഗിരിഷ് മോളൂർമഠത്തിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.


