പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസം മധുര വാടിപ്പട്ടി ദേശീയപാതയിൽ ഉണ്ടായ കാർ അപകടത്തിൽപ്പെട്ട പേരശന്നൂർ വള്ളൂർക്കളത്തിൽ മുഹമ്മദ് അലിയുടെ മകൾ ഷിഫാന (18)യെ വലതുകാലിന്റെ മുട്ടിനു താഴെയും, ഇരുതോളെല്ലിനും ഗുരുതരമായി പരിക്കേറ്റ നിലയിൽ കഴിഞ്ഞ ദിവസമാണ് കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ.ഇ.ജി.മോഹൻകുമാറിന്റെ നേതൃത്വത്തിൽ യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ശസ്ത്രക്രിയക്ക് ശേഷം യുവതി സുഖംപ്രാപിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ അപകടത്തിൽപ്പെട്ട മറ്റു നാലുപേരും അപകടസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.


