ജിദ്ദ: കരുവാരകുണ്ട് പുൽവട്ട സ്വദേശി ചെമ്പൻ കുഴിയിൽ മുഹമ്മദ് അലി എന്ന ബാപ്പു (55) ജുമഅ നമസ്കാരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. ജിദ്ദ ഷവർമ സൂഖിന് പിറകിലുള്ള ജാംജൂം പള്ളിയിലാണ് ജുമഅ നമസ്കാരത്തിന്റെ ഇടയിൽ ഇദ്ദേഹം കുഴഞ്ഞ് വീണത് ഉടനെ മരണം സംഭവിക്കുകയും ചെയ്തു. 25 വർഷമായി ജിദ്ദയിൽ ജോലി ചെയ്ത് വരുന്നു.
മൃതദേഹം ഇപ്പോൾ കിംങ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ (മെഹ്ജർ) ലേക്ക് മാറ്റീട്ടുണ്ട്. സഹോദരൻമാരായ നൗഫൽ, നാസർ, റിയാസ് എന്നിവർ ജിദ്ദയിൽ ഉണ്ട്. ബസ്രിയ (ഭാര്യ) ഫാസിൽ, ഫൈറൂസ എന്നിവർ മക്കളാണ്. പിതാവ് അലവിക്കുട്ടിഹാജി മാതാവ് പാത്തുട്ടി.


