
മൻസൂർ എടക്കര
എടക്കര: പോത്തുകല്ല് കവളപാറയിൽ ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ട കാവ്യക്കും, കാർത്തികക്കും രാഹുൽ ഗാന്ധി ഇടപെട്ട് നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർവഹിച്ചു. വീട് പണിയാനുള്ള ഭൂമി എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്കാണ് നൽകിയത്. എടക്കര തെയ്യത്തും പാടത്താണ് വീടൊരുങ്ങുന്നത്. ദുരന്തത്തിൽ മാതാവും, മൂന്ന് സഹോദരങ്ങളും, മുത്തച്ചനെയുമാണ് കാവ്യക്കും, കാർത്തികക്കും നഷ്ട്ട മായത്. ദുരന്തസ്ഥലതെത്തിയ രാഹുൽ ഗാന്ധി ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു. സത്താർ മാഞ്ചേരി അധ്യക്ഷം വഹിച്ചു. ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, ആര്യാടൻ ഷൗക്കത്ത്, ബാബു തോപ്പിൽ, എ പി അനിൽകുമാർ MLA , ടിപി അഷ്‌റഫലി ,സുഗതൻ മാസ്റ്റർ, ഒ ടി ജെയിംസ്, സറീന മുഹമ്മദ് അലി. കവിത ജയപ്രകാശ്, മുഹമ്മദ് കുഞ്ഞി, എൻ എ കരീം,നാസർ കങ്കട, കെ യു പോൾ എന്നിവർ സംബന്ധിച്ചു.

