പൊന്നാനി സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു. പൊന്നാനി മഠത്തിൽ അബ്ദുറഹ്മാൻ (36) ആണ് മരിച്ചത്. ഏഴുവർഷമായി അർദിയയിലെ കുവൈത്തി വീട്ടിൽ ഡ്രൈവറായിരുന്ന അബ്ദുറഹ്മാൻ 15 ദിവസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരികെ വന്നത്.
ഇതിനുശേഷം റസ്റ്റാറൻറിലേക്ക് ജോലി മാറി. ഇവിടെവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകൾ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ഇവിടെ എത്തും മുമ്പ് മരിച്ചിരുന്നു. പിതാവ്: ഉമ്മർ. മാതാവ്: അയിഷാബി. സഹോദരങ്ങൾ: സുബൈദ, അബൂബക്കർ, ആമിന, സൈതലവി, ജസ്മി. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റ് പ്രവർത്തകർ നേതൃത്വം നൽകി.


