Trending Topic: Latest

മന്ത്രി ജലീലിനെതിരെ രോഷമുയർത്തി യൂത്ത് ലീഗ് പ്രതിഷേധം



മലപ്പുറം: മാർക്ക് ദാനത്തിലൂടെ വിവാദത്തിലായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മന്ത്രിയുടെ നാടായ വളാഞ്ചേരിയിൽ സംഘടിപ്പിച്ച  പ്രതിഷേധ സംഗമത്തിൽ യുവജ രോഷമുയർന്നു. മന്ത്രിയുടെ കഴിവ് കേട് മുമ്പേ ബോധ്യമായ സി. പിഎം പ്രവർത്തകർ പാർട്ടി ജില്ലാ ജില്ലാ സമ്മേളനത്തിൽ ഉന്നയിച്ച ആക്ഷേപങ്ങളുടെ ഭാഗമായി മന്ത്രി  യുടെ വകുപ്പുകൾ വെട്ടി ചുരുക്കി യിരുന്നു. ഇന്ന് കഴിവ്കേടും സ്വജന പക്ഷപാതവും കൊണ്ട് കുപ്രസിദ്ധി യാർജ്ജിച്ച  ഈ മന്ത്രി മലയാളിക്ക് ബാധ്യതയാണ്ആ രോപണങ്ങൾ ഉന്നയിക്കുന്നവരെ വ്യക്തിഹത്യ നടത്താനുള്ള ഈമന്ത്രിയുടെ ശ്രമത്തിനെതിരെ സാംസ്കാരിക കേരളം പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. വളാഞ്ചേരി ബസ്റ്റാന്റ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ സംഗമം യുവജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .

ചട്ടവും നിയമവും ലംഘിക്കുകയും ചെയ്ത തെറ്റ് ആവർത്തിക്കുമെന്ന് വിളിച്ചു പറയുകയും  ചെയ്യുന്ന മന്ത്രിയെ മന്ത്രിസഭയിൽ നിലനിർത്തുന്നത് എന്തുകൊണ്ടാണ് എന്ന് ഇടതുമുന്നണി വ്യക്തമാക്കണം എന്ന്  സംഗമം ഉദ്ഘാടനം ചെയത മുസ്ലിം ലീഗ് സംസ്ഥാ സെക്രട്ടറി സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അഭിപ്രായപ്പെട്ടു
കേരള പിറവിക്ക് ശേഷം നിരവധി വിദ്യാഭ്യാസമന്ത്രിമാർ വിവിധ മന്ത്രി സഭകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും  സ്വജന പക്ഷ പാതത്തിന്റെ പേരിൽ ഇത്ര മാത്രം ആക്ഷേപം ഉണ്ടായ മറ്റു മന്ത്രിമാരുണ്ടായിട്ടില്ലഎന്നും അദ്ധേഹം പറഞ്ഞു.


മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അൻവർ മുളളമ്പാറ അദ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഷ്റഫ് കോക്കൂർ,കെ.എം അബ്ദുൽ ഗഫുർ, അബൂയൂസുഫ് ഗുരുക്കൾ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹി കളായ കെടി.അഷറഫ്സു, ബൈർതങ്ങൾ, ശരീഫ് കുറ്റൂർ, വി.കെഎം.ഷാഫി, മുസ്തഫ അബ്ദുൽ ലത്തീഫ്ഗുലാം, ഹസൻ ആലം ഗീർ, ബാവ വിസപ്പടി, മുഹ്യുദ്ധീൻ അലീ, അഡ്വ.അബ്ദുൽ ഹമീദ്ഇ, ബാഹിം മാസ്റ്റർ, അഷ്റഫ് അമ്പലത്തിങ്ങൽ , സലാം വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !