ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ദൗത്യത്തിന്‍റെ ഭാഗമായി സംസ്ഥാന തലത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലോഗോ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കുന്നു. ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്നതിനും ആരോഗ്യസ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന ആര്‍ദ്രം ദൗത്യത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി സംഘടിപ്പിക്കുന്ന പിപ്പീള്‍സ് ക്യാമ്പയിനിന്‍റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
സംസ്ഥാനതലത്തില്‍ എറ്റവും മികച്ച ലോഗോക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും സ്കൂളിന് 25,000 രൂപയുടെ പുസ്തങ്ങളും നല്‍കും. ജില്ലാതലത്തില്‍ മികച്ച 5 എന്‍ട്രികള്‍ക്ക് 1000 രൂപയുടെ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും.
പുകയില, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയില്‍ നിന്നുള്ള വിമുക്തി, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമം, പരിസരശുചിത്വം, മാലിന്യനിര്‍മാര്‍ജനം, നല്ല ആരോഗ്യശീലങ്ങള്‍ തുടങ്ങിയവയാണ് ആര്‍ദ്രം ജനകീയകാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
നിബന്ധനകള്‍
- എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
- പെയിന്‍റ്, വാട്ടര്‍ കളര്‍, പെന്‍സില്‍, ഇലക്ട്രോണിക് മിഡിയ എന്നിവയില്‍ എതും ഉപയോഗിച്ച് ഡിസൈന്‍ തയ്യാറാക്കാവുന്നതാണ്. ആര്‍ദ്രം ജനകീയ കാമ്പയിന്‍ ആശയമാക്കിയാണ് ലോഗോ ഡിസൈന്‍ ചെയ്യേണ്ടത്. ക്യാപ്ഷന്‍, ടാഗ്ലൈന്‍ എന്നിവ മലയാളത്തിലായിരിക്കണം.
- A4 വലിപ്പത്തിലാണ് ലോഗോ തയ്യാറാക്കേണ്ടത്.
- ഡിസൈന്‍ ചെയ്ത ലോഗോ അതാത് പ്രിന്‍സിപ്പാള്‍ / ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്കാണ് അയച്ചു തരേണ്ടത്. അവസാനതീയ്യതി: 2019 ഒക്ടോബര്‍ 29 രാത്രി 8 മണി വരെ.
- ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച സൃഷ്ടികളാണ് സംസ്ഥാനതല മത്സരത്തിലേക്ക് അയക്കുക.


