കൽപകഞ്ചേരിയിൽ കഞ്ചാവ് വേട്ട



കൽപകഞ്ചേരി പഞ്ചായത്തിലെ കാനാഞ്ചേരി മഹല്ല് ജമാഅത്ത് പള്ളിയിലേയ്ക്ക് പോകുന്ന കോൺക്രീറ്റ് റോഡരികിൽ നിന്ന് 1.040 കിലോഗ്രാം കഞ്ചാവ് കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കണ്ടെത്തി. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത് .സമീപ പ്രദേശങ്ങിൽ നിന്ന് മുൻപ് കഞ്ചാവ് ചെടികളും കഞ്ചാവ് കേസുകളും എക്സൈസ് സംഘം കണ്ടെത്തയിട്ടുണ്ട്.വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂയെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു ..

എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ  പ്രിവന്റീവ് ഓഫീസർമാരായ ലതീഷ് ,രതീഷ് സിവിൽ എക്സൈസ് ഓഫീസർമാരായ മിനു രാജ് ,സാഗിഷ്, സജിത്ത്,സൂരജ് ,വിഷ്ണു ദാസ് ,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രജിത,ദിവ്യ എന്നിവർ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത് .പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !