ലേഖനം: സക്കീര്‍ കവുംപുറം
ഓര്‍മ വെച്ച കാലം മുതല്‍ കേള്‍ക്കുന്ന പേരാണ് ഡോക്ടര്‍ ഗോവിന്ദന്‍ .ഞാന്‍ കൈകുഞായിരിക്കുന്ന കാലം തൊട്ടേ ഈ ഡോക്ടര്‍ ആണ് എന്റെ ശരീരത്തിന്റെ ഗതി നിര്‍ണയിച്ചിരുന്നത് ഞാന്‍ എന്റെ കാര്യം മാത്രമല്ല പറഞ്ഞു വരുന്നത് ഞങ്ങളുടെ നാട്ടിലെ ഏറ്റവും പ്രശസ്തനും കൈ പുണ്യം കൊണ്ട് നിപുണനും ആണ് അദ്ദേഹം ,
ഇന്ന് ആതുര ശുശ്രൂഷ രംഗം വെറും കച്ചവട മായി മാത്രം അധപതിച്ച ഇക്കാലത്ത് അതില്‍ നിന്നും വേറിട്ട ഒരു മനുഷ്യ സ്നേഹി അതാണ് ഗോവിന്ദന്‍ ഡോക്ടര്‍ , ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസങ്ങളില്‍ പവപെട്ടവര്‍ക്ക് തന്റെ ചികിത്സ വിധികള്‍ സൌജന്യമായി ചെയ്തു കൊടുക്കുന്ന ഇദ്ദേഹം കരുണ വറ്റാത്ത ഭിഷഗ്വരന്‍മാര്‍ ഇന്നും ജീവിക്കുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് , എന്ത് അസുഖമാണെങ്കിലും അത് എത്ര വലുതായാലും ചെറുതായാലും ആദ്യം ഗോവിന്ദന്‍ ഡോക്ടര്‍ നെ കാണിക്കുക എന്നതാണ് രീതി , അദ്ധേഹത്തിന്റെ വാക്കുകള്‍ അത്രയ്ക്ക് വിശ്വാസമാണ്. ഞങ്ങള്‍ പ്രവാസികള്‍ പോലും വീട്ടിലേക്കു ഫോണ്‍ ചെയ്യുംപോള്‍ മക്കള്‍ക്കോ മറ്റോ അസുഖമാണെന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ചോതിക്കുന്ന ചോദ്യം ഗോവിന്ദന്‍ ഡോക്ടറിനെ കാണിചില്ലേ ...അല്ലെങ്കില്‍ കാണിക്കു എന്നാവും. അത്രക്കും ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട ആളാണ് ഡോക്ടര്‍ .
ഒത്തിരി പാവപെട്ടവര്‍ക്ക് ആശയും പ്രതീക്ഷയുമാണ് അദേഹം. മറ്റുള്ളവര്‍ പറയുമ്പോള്‍ അദ്ദേഹം അത് ചെയ്തു കാണിക്കുന്നു.
അദ്ധേഹത്തെ മാറ്റി നിര്‍ത്തി വളാഞ്ചേരി ക്കാര്‍ക്കും പരിസര പ്രധേഷക്കാര്‍ക്കും വേറൊരു അഭിപ്രായമില്ല. അത്രക്കും ഞങ്ങളുടെ മനസ്സില്‍ ഞങ്ങള്‍ ആദരിക്കുന്ന ബഹുമാനിക്കുന്ന അങ്ങീകരിക്കുന്ന ഒരു ഡോക്ടര്‍ ആണ് ഗോവിന്ദന്‍ ഡോക്ടര്‍. ഒരു വട്ടം എങ്കിലും അദ്ധേഹത്തെ കാണാത്ത കാണിക്കാത്ത ആരും വളാഞ്ചേരിയിലും പരിസരത്തും ഇല്ലെന്നു തന്നെ പറയാം, ദൈവം വിജാരിക്കുന്നത് അവരുടെ കൈകളിലൂടെ ചെയ്യുന്നു. ദൈവത്തിന്റെ അപൂര്‍വമായ കരുണ കടാക്ഷം അദ്ദേഹത്തിന് ഉണ്ട് എന്ന് തന്നെ ഞങ്ങള്‍ വിശ്വാസിക്കുന്നു , അല്ല എങ്കില്‍ വെറുമൊരു ഘആആഞ ഡോക്ടര്‍ കണ്ടെത്തുന്ന നിരീക്ഷണങ്ങള്‍ സത്യാ മാകുന്നതെങ്ങിനെ ...?
അദ്ദേഹം കുറച്ചു കാലം മുമ്പ് അസുഖം ഭാധിച്ചു കിടന്നപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍തിച്ച ആയിരങ്ങളുടെ പ്രാര്‍ഥനയാണ് അദ്ധേഹത്തിന്റെ ശക്തി എന്ന് അദ്ദേഹവും വിശ്വാസിക്കുന്നു. കാന്‍സര്‍ രോഗിക്കും ജലധോഷ ക്കാരനും ശമനം കിട്ടുന്ന മാനസികമായ സുഖം ലഭിക്കുന്ന ആ കൈകള്‍ക്ക് സര്‍വ്വ ശക്തന്‍ ഇനിയും ഒത്തിരി കാലം സ്റ്റെതെസ്കോപ്പ് കയ്യിലെടുക്കാനും ആയിരങ്ങളുടെ രോഗം ശമിപ്പിക്കാനും സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ....
ലേഖനം:
സക്കീര്‍ കവുംപുറം


