ഫ്ലൈ നാസ്: കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് സെക്ടറിലേക്ക് ഈ മാസം 16 മുതല്‍





കരിപ്പൂരില്‍ നിന്ന് ഫ്ലൈ നാസ് വിമാനം ഈ മാസം 16 മുതല്‍ ഗള്‍ഫ് സെക്ടറിലേക്ക് സര്‍വീസ് ആരംഭിക്കും. പുതിയ വിമാന സര്‍വീസുകളുടെ കാര്യത്തില്‍ കരിപ്പൂരിനെ അവഗണിക്കുന്നൂവെന്ന പരാതികള്‍ക്കിടെയാണ് ഫ്ലൈ നാസിന്റെ വരവ്.

ഫ്ലൈ നാസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി കമ്പനിയുടെ കണ്‍ട്രി മാനേജര്‍ സാലിമിന്റെ നേതൃത്വത്തിലുളള സംഘം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു, സാങ്കേതിക വിഭാഗം മേധാവികള്‍ എന്നിവരുമായും ചര്‍ച്ച നടത്തും. ഒക്ടോബര്‍ 16 മുതല്‍ റിയാദ്-കോഴിക്കോട് സര്‍വീസാണ് ആരംഭിക്കുക.  തിങ്കള്‍, ബുധന്‍ , വെളളി ദിവസങ്ങളിലാണ് സര്‍വീസുകള്‍. പുലര്‍ച്ചെ 12. 50 റിയാദില്‍ നിന്നു പുറപ്പെട്ട് രാവിലെ 8.40ന് കരിപ്പൂരിലെത്തും.  ഇതേ വിമാനം 9.30 കരിപ്പൂരില്‍ നിന്ന് യാത്ര തിരിച്ച് ഉച്ചക്ക് 12. 10ന് റിയാദിലിറങ്ങും.

റിയാദില്‍ നിന്ന് ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ വിമാനവുമുണ്ടാവും. 174 പേര്‍ക്കു സഞ്ചരിക്കാവുന്ന എ 320 നാനോ, ബോയിങ് 737 വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !