ഉമ്മുൽ ഖുവൈൻ ഭരണാധികാരിയും യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഊഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ഉമ്മുൽ ഖുവൈൻ ഭരണാധികാരി നൽകിയത്.
കേരളവും ഉമ്മുൽ ഖുവൈനും തമ്മിൽ ദൃഢമായ ബന്ധമാണ് ഉള്ളതെന്ന് ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല പറഞ്ഞു. ഈ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോടും മലയാളികളോടും കാണിക്കുന്ന സ്നേഹത്തിനു മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിന്റെ ഉപഹാരമായി മുഖ്യമന്ത്രി ഉമ്മുൽ ഖുവൈൻ ഭരണാധികാരിക്ക് ആറന്മുള കണ്ണാടി നൽകി. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ, പി.വി. അബ്ദുൾ വഹാബ് എം.പി, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ, ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ വിപുല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍, നോര്‍ക്ക റൂട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എം എ യുസഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഗൾഫ് ഡസ്ക് മീഡിയ വിഷൻ


