യു.എ.ഇ.യിലെ ആശുപത്രിയിലേക്ക് നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന നിയമിക്കുന്നു. ബി.എസ്‌സി. നഴ്‌സിങ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്‌സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷത്തിനു മുകളിൽ പ്രവർത്തി പരിചയവും 40 വയസ്സിൽ താഴെ പ്രായവുമുള്ള വനിതാ നഴ്‌സുമാർക്കാണ് അവസരം.
ശമ്പളം 4500 ദിർഹം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ലും, ടോൾ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ലും ലഭിക്കും.


