ഷാർജ: ഷാർജയിൽ ഡെസേർട്ട് സഫാരിക്കിടെ വാഹനം മറിഞ്ഞ് രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. മറ്റ് രണ്ടുപേർ അപകടത്തിൽ നിന്ന് രക്ഷപെട്ടു.
മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദിൽ നിന്ന് സന്ദർശക വിസയിലാണ് നിസാം യു.എ.ഇയിലെത്തിയത്.
പെരിന്തൽമണ്ണ കക്കൂത്ത് കിഴിശ്ശേരി ബീരാൻകുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് ഷബാബ് (38). ഭാര്യ: ഫാത്തിമ നംറീന.


