വെട്ടിച്ചിറ: നടപ്പുരീതികളല്ല, നേരിന്റെ രാഷ്ട്രീയം പ്രമേയത്തിൽ സംഘടിപ്പിച്ച എസ് എസ് എഫ് കേരള ക്യാമ്പസ് അസംബ്ലിക്ക് വെട്ടിച്ചിറയിൽ തുടക്കമായി.
വെള്ളിയാഴ്ച രാത്രി ആത്മീയ സമ്മേളനത്തിൽ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പ്രഭാഷണം നടത്തി .
മുസ്‌ലിം നവോത്ഥാന നായകനായിരുന്ന നൂറുദ്ദീൻ മഹ്മൂദ് സിൻകിയുടെ ഓർമകളുണർത്തുന്ന സിൻകി ഡെയ്‌ലിലാണ് സമ്മേളനം . ഇന്ന് സമസ്ത പ്രസിഡൻറ് ഇ സുലൈമാൻ മുസ്‌ലിയാർ , കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ കാമ്പസ് അസംബ്ലിയെ അഭിസംബോധന ചെയ്യും . ഇന്നും നാളെയുമായി പത്തിലധികം വിഷയങ്ങളിൽ പഠനവും സംവാദവും നടക്കും. വികസന വിചാരങ്ങളുടെ വികാസം ചർച്ച നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതിരോധത്തിന്റെ സർഗാത്മക രീതികൾ സംവാദത്തിൽ കുഞ്ഞിക്കണ്ണൻ വാണിമേൽ പങ്കെടുക്കും. എൻ പി രാജേന്ദ്രൻ, അഭിലാഷ് മോഹൻ “മാധ്യമ നിലപാടുകളുടെ നട്ടെല്ല്’ ചർച്ചയിൽ പങ്കെടുക്കും. ഡോ. സെബാസ്റ്റ്യൻ പോൾ ട്രെൻഡാകുന്ന അരാഷ്ട്രീയത വിഷയത്തിൽ പ്രഭാഷണം നടത്തും.
വിചാരപ്പെടേണ്ട വിദ്യാർഥി രാഷ്ട്രീയം വിഷയത്തിൽ കെ ഇ എൻ സംസാരിക്കും. അത്മീയ സംഗമങ്ങൾക്ക് സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, ഷൗക്കത്ത് നഈമി നേതൃത്വം നൽകും.
വിവിധ സെഷനുകളിൽ സി കെ റാശിദ് ബുഖാരി, എ പി മുഹമ്മദ് അശ്ഹർ, സയ്യിദ് ത്വാഹാ സഖാഫി, മാളിയേക്കൽ സുലൈമാൻ സഖാഫി, ചെറുശോല അബ്ദുൽ ജലീൽ സഖാഫി, ഇബ്‌റാഹീം ബാഖവി മേൽമുറി സംസാരിക്കും. ഇന്ന് രാത്രി സൂഫീ ഗാനങ്ങളുടെ അവതരണവുമായി സൂഫി നിശയും നടക്കും
കേരളത്തിലെ മുഴുവൻ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ നിന്നും അയ്യായിരം വിദ്യാർഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുണ്ട് .


