ഇരിബിളിയത്ത് കോഴിഫാമിന്റെ മറവിൽ മാസങ്ങളായി വൈദ്യുതി മോഷണം നടത്തി ഫാബ്രിക്കേഷൻ വർക്കുകൾ ചെയത് വരികയായിരുന്ന വേളിക്കുളം സ്വദേശി ക്കെതിരെ വളാഞ്ചേരി SI കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസ്സെടുത്ത് അന്വോഷണം ആരംഭിച്ചു. വേളിക്കുളം സ്വദേശി കോലോത്ത് പറമ്പിൽ അലവിക്കെതിരെ135/1Aപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .സംഭവത്തെ തുടർന്ന് പ്രതി ഒളിവിൽ പോയതായും അന്വോഷണം ഊർജ്ജിതമാക്കിയതായും വളാഞ്ചേരി S I KRരഞ്ജിത് മീഡിയ വിഷനോട് പറഞ്ഞു. വളാഞ്ചേരി KSEB അസി.എഞ്ചിനീയറുടെ പരാതി പ്രകാരമാണ് പോലീസ് കേസ്സെടുത്ത് അന്വോഷണം ആരംഭിച്ചിരിക്കുന്നത്.


