ഹുജ്ജാജ് 2019 എന്ന പേരിലാണ് വളാഞ്ചേരിയില്‍ ഹജ്ജാജിമാരുടെ കുടുംബസംഗമം നടത്തിയത്. എംഇഎസ് കെവിഎം കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമം മുഹമ്മദ് അഷ്‌റഫ് സൂര്‍പ്പിലിന്റെ അധ്യക്ഷതയില്‍ എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഷാഹുല്‍ഹമീദ് ഹുദവി ദുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജി മൂസമാസ്റ്റര്‍, ശിഹാബുദ്ധീന്‍ പന്തക്കന്‍, ഡോ.മൊയ്തീന്‍ ഹാജി, അന്‍വര്‍ സാദത്ത് നൗഷാദ്, മരക്കാര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സ്വാഗതവും യൂസുഫ് നന്ദിയും പറഞ്ഞു.


