കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നത് സംബന്ധിച്ച് ദുബായിൽ സംരംഭകരുടെ യോഗം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു.
ഡിപി വേൾഡ് 3500 കോടി, ആർപി ഗ്രൂപ്പ് 1000 കോടി, ലുലു ഗ്രൂപ്പ് 1500 കോടി , ആസ്റ്റർ 500 കോടി, മറ്റു ചെറുകിട സംരംഭകർ 3500 കോടി എന്നിങ്ങനെയാണ് വാഗ്ദാനം.
ഇതിൽ ഡിപി വേൾഡ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് വിഭാഗത്തിലും, ആർപി ഗ്രൂപ്പ് ടൂറിസം മേഖലയിലും, ലുലു റീ ടെയിൽ മേഖലയിലും, ആസ്റ്റർ ആരോഗ്യമേഖലയിലുമാണ് നിക്ഷേപം നടത്തുന്നത്.
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, നോർക്ക റൂട്സ് വൈസ് ചെയർമാൻ എം എ യൂസഫലി, പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ, ഡോക്ടർ രവി പിള്ള, ഡോക്ടർ ആസാദ് മൂപ്പൻ, ഡോക്ടർ ഷംഷീർ വയലിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


