മഞ്ചേശ്വരത്ത് യു.ഡി.എഫ്(മുസ്ലിം ലീഗ്) സ്ഥാനാർത്ഥിയായ എം.സി കമറുദീൻ മുന്നേറിയപ്പോൾ എറണാകുളത്ത് യു.ഡി.എഫിന്റെ തന്നെ ടി.ജെ വിനോദ് വിജയം നേടി. അരൂരിൽ എൽ.ഡി.എഫിന്റെ മനു സി. പുളിക്കനും യു.ഡി.എഫിന്റെ ഷാനിമോൾ ഉസ്മാനും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ഒടുവിൽ ഷാനിമോൾ ഉസ്മാൻ തന്നെ വിജയം നേടുകയായിരുന്നു. കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാർ ഉജ്വല വിജയം നേടി. ബി.ജെ.പി എറെ പ്രതീക്ഷ വച്ചിരുന്ന ഈ മണ്ഡലത്തിൽ എൻ.ഡി.എ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വട്ടിയൂർക്കാവ് മണ്ഡലത്തിലും എൽ.ഡി.എഫ് തങ്ങളുടെ വിജയം ആവർത്തിച്ച്. ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 14465 വോട്ടോടെയാണ് സ്ഥാനാർത്ഥിയും മേയറുമായ വി.കെ പ്രശാന്ത് ഇവിടെ ഉജ്വല വിജയം നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ രണ്ടാം സ്ഥാനം ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ മൂന്നാം സ്ഥാനത്താണ്.



