വളാഞ്ചേരി: മത ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ രംഗത്ത് നൂതനമായ ആശയം നടപ്പാക്കി വിജയം വരിച്ച വ്യക്തിത്വമായിരുന്നു പി.കെ.അബ്ദു മുസ്ലിയാർ എന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.മജീദ് അഭിപ്രായപ്പെട്ടു.
പ്രമുഖ ഇസ് ലാമിക പണ്ഡിതനും പുറമണ്ണൂർ മജ്ലിസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡൻറുമായിരുന്ന പി.കെ.അബ്ദു മുസ്ലിയാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മജ്ലിസ് പ്രസിഡന്റ് കെ.എസ്.എ തങ്ങൾ അധ്യക്ഷത വഹിച്ചു.
കെ.എ.റഹ്മാൻ ഫൈസി, സി.പി.ഹംസ, അലവിക്കുട്ടി മുസ്ലിയാർ, സലീം കുരുവമ്പലം, കെ.കെ.എച്ച് തങ്ങൾ, ഡോ.മുഹമ്മദലി, മുഹമ്മദ് മാസ്റ്റർ, ശങ്കരൻ, ഡോ.ലബോധരൻ പിള്ള, ഡോ. താജുദ്ധീൻ വാഫി, ഡോ. സഫീർ ,എ അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി എം.പി.മുസ്തഫൽ ഫൈസി സ്വാഗതവും ട്രഷറർ ടി.പി.മാനു ഹാജി നന്ദിയും പറഞ്ഞു.

