വളാഞ്ചേരി: ബിസിനസ് ആവശ്യാർഥം കൊള്ളപലിശക്ക് പണം കടം കൊടുത്തു ആളുകളെ വഴിയാധാരമാക്കുന്ന യുവാവിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. പരിശോധനയിൽ നോട്ട് എണ്ണുന്ന മെഷീൻ അടക്കം ഇരുപത്തിയൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപയും രണ്ട് ലാപ്ടോപ്പും ബ്ലാങ്ക് ചെക്കുകളും ബ്ലാങ്ക് മുദ്ര പേപ്പറുകളും നിരവധി ഒറിജിനൽ ആധാരങ്ങളും എഗ്രിമെൻറ് കളും പിടിച്ചെടുത്തു.
വളാഞ്ചേരി അത്തിപ്പറ്റ വലിയകത്ത് മുഹമ്മദ് റാഫി (35 ) ന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലും ബന്ധുവീടുകളിലും ഒരേസമയം അഞ്ച് കേന്ദ്രങ്ങളിലാണ് വളാഞ്ചേരി പോലീസ് പരിശോധന നടത്തിയത്.
വളാഞ്ചേരിയിൽ ബസ് സർവീസ് നടത്തുന്ന മുത്തേടത്ത് അഷ്റഫിനെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. 2015 മാർച്ച് മാസം മുഹമ്മദ് റാഫിയിൽ നിന്നും ബിസിനസ് ആവശ്യാർഥം 50 ലക്ഷം രൂപ കടം വാങ്ങിയത് 75 ലക്ഷം രൂപ തിരിച്ചു നൽകി. വീണ്ടും വീണ്ടും 75 ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. പണം കൊടുക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്ന് പരാതിക്കാരൻ ഉടമസ്ഥതയിലുള്ള രണ്ടേക്കർ എട്ട് സെൻറ് സ്ഥലം മുഹമ്മദ് റാഫിക്ക് കരാർ ചെയ്തു കൊടുത്തു.ഈ ഭൂമിയിൽ 5 ലോൺ ഉണ്ടായത് രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമായി പ്രതി കരാരിൽ നിന്നും പിൻവാങ്ങി. പിന്നീട് വെങ്ങാട് ടൗണിലെ 15 സെൻറ് ഭൂമി ഒരുകോടി 75 ലക്ഷം വിലമതിക്കുന്ന ആധാരമാക്കി രജിസ്റ്റർ ചെയ്തു കൊടുത്തു.
അത് 50 ലക്ഷം രൂപയും അതിന്റെ പലിശയും കൂട്ടുപലിശയും കിട്ടുമ്പോൾ തിരിച്ചു രജിസ്റ്റർ ചെയ്തു കൊടുക്കണമെന്ന് വ്യവസ്ഥയിലാണ് നടപടി. മൊതലായ 50 ലക്ഷം രൂപയും ആയതിനെ പലിശയുമായി 25 ലക്ഷം രൂപ നൽകിയിട്ടും വീണ്ടും പലിശ കൂട്ടുപലിശ മായി 75 ലക്ഷം രൂപ കൂടി കിട്ടിയേ തീരൂ എന്ന മുഹമ്മദ് റാഫിയുടെ വാശിയിലാണ് കേസിൽ എത്തിച്ചത്.
തിരൂർ ഡി.വൈ.എസ്പി. കെ. എസ്. സുരേഷ് ബാബുവിനെ നിർദ്ദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്. മനോഹരൻ വളാഞ്ചേരി എസ്. ഐ. രഞ്ജിത്ത് കെ.ആർ ,കോട്ടക്കൽ എസ്. ഐ. റിയാസ് ചാക്കീരി, കല്പകഞ്ചേരി എസ്. ഐ. പ്രിയൻ, കാടാമ്പുഴ എസ്. ഐ. കെ സുധീർകുമാർ, എ. എസ്. ഐ. അബുബക്കർ, കെ.പി. ചന്ദ്രൻ, scpo വി.രാജൻ, സിദ്ധീഖ്, എം.ജെറീഷ്, അനീഷ്, ജോൺ, അക്ബർ, ജയകൃഷ്ണൻ, സുജിത്ത് പി, പി. കെ. മുഹമ്മദ് ഫാസിൽ, കൃഷ്ണപ്രസാദ്, കെ.ആർ. ജോഷി സേവ്യർ, ലതിക അമ്പിളി എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.


