ദേശീയപാതയിൽ കോട്ടക്കലിനടുത്ത് വാഹനാപകടം: വിദ്യാർത്ഥി മരിച്ചു




കോട്ടക്കൽ: ദേശീയപാത ചിനക്കലിനും സ്വാഗതമാടിനുമിടയിൽ വാഹനാപകടം വിദ്യാർഫി മരിച്ചു.

കോട്ടപ്പടി നായാടിപ്പാറ കൊളക്കാടൻ മുഹമ്മദിന്റെ മകൻ ഹർഷദ് മുഹമ്മദ് (20) ആണ് മരിച്ചത്. സുഹൃത്ത് കൊളപ്പുറം തയ്യിൽ സിയാദിനും പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്കും ഗുരുവായൂരിലേക്ക്  പോകുകയായിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. അൽഹിന്ദിലെ അയാട്ട കോഴ്സ് വിദ്യാർത്ഥിയാണ്. ഗുരുതരമായി പരിക്കേറ്റ ഹർഷാദ് ചികിത്സക്കിടെ വൈകുന്നേരം ആറു മണിയോടെ മരിച്ചു. പരിക്കേറ്റ സിയാദും ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ. കോട്ടപ്പടി യൂണിറ്റ് ഭാരവാഹിയാണ് ഹർഷാദ്. മാതാവ്:കരുവക്കോട്ടിൽ ആയിഷ. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !