ലൈംഗികാതിക്രമം : മധ്യ വയസ്കനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു





വളാഞ്ചേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമണത്തിനു വിധേയനാക്കിയ മദ്ധ്യ വയസ്‌ക്കനെ വളാഞ്ചേരി പോലീസ് പോക്സോ കേസിൽ അറസ്റ് ചെയ്തു. പാലക്കാട് ഈസ്റ്റ് മാത്തുർ കിഴക്കേ പാറിയാം വീട്ടിൽ എം.വി. മാണി കണ്ഠ (51) നെ  യാണ് വളാഞ്ചേരി  ഇൻസ്‌പെക്ടർ എസ്. എച് . ഒ .ടി  മനോഹരൻ അറസ്റ് ചെയ്തത്. 

ബന്ധു കൂടിയായ പ്രതി 2017 മുതൽ പല പ്രാവശ്യങ്ങളിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലോഹ്യം നടിച്ചു ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പെണ്കുട്ടിയുടെ വിഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനും കേസുണ്ട്. എ എസ്. ഐ.  വി. ആർ. സത്യൻ , എം ജെറീഷ് , അക്ബർ ,രമേശ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.





നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !