നമസ്‌കാരത്തിനായി പള്ളിയിൽ അംഗശുദ്ധി വരുത്തുന്നതിനിടെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം മേൽമുറി മുട്ടിപ്പടി ചാലാട്ടിൽ കള്ളാടിതൊടി ഹബീബ് റഹ്മാൻ (42) ആണ് മരിച്ചത്. റാസൽഖൈമയിലെ അദനിലുള്ള പള്ളിയിൽ വുദൂഅ് എടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
പരേതരായ മുഹമ്മദ് കുട്ടിഹാജിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: തസ് ലീന. മക്കൾ: റിയ ഫാത്തിമ, മുഹമ്മദ് റാദിൻ, റാസിൻ, റിസാ മറിയം. സഹോദരങ്ങൾ: അയമു, കുഞ്ഞിമുഹമ്മദ്, ഗഫൂർ, സൈനുദ്ദീൻ, മുഹമ്മദ് റഫി, മുസ്തഫ കമാൽ, ശറഫുദ്ധീൻ, ശംസുദ്ദീൻ, റുഖിയ, സുബൈദ, സുലൈഖ, മുംതാസ്, ഹഫ്സത്ത്, മറിയം.
റാക് സൈഫ് ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ട് പോകും.


